എതിർപ്പുകൾ അവഗണിച്ച് ആണവ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തര കൊറിയയോട് ഇനി ക്ഷമിക്കാൻ കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മനുഷ്യജീവനു യാതൊരു വിലയും ഉത്തര കൊറിയ കൽപിക്കുന്നില്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് പറഞ്ഞു.ഉത്തര കൊറിയയെ ആക്രമിക്കാന്‍ ഉള്ള എല്ലാ നീക്കവും അമേരിക്കയും സഹ രാജ്യങ്ങളും കൈക്കൊണ്ടു എന്ന സൂചനയാണ് അമേരിക്കന്‍ പ്രസിഡണ്ട് നല്‍കുന്നത് .ഏതു സമയത്തും അമേരിക്കന്‍ സൈനിക ശക്തി ഉത്തര കൊറിയക്ക് മേല്‍ വര്‍ഷിക്കും.ഏതു സാഹചര്യവും നേരിടാന്‍ ഉത്തര കൊറിയ മിസൈലുകള്‍ ലോഞ്ചറില്‍ ഘടിപ്പിച്ചു .
ഉത്തര കൊറിയയോട് നയതന്ത്രപരമായ ക്ഷമ പുലർത്തുന്ന ഘട്ടം അവസാനിച്ചു കഴിഞ്ഞുവെന്നും ട്രംപ് വ്യക്തമാക്കി. വീണ്ടു വിചാരമല്ലാത്തതും ക്രൂരവുമായ ഉത്തര കൊറിയയുടെ നീക്കം ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കും വലിയ ഭീഷണിയാണുയർത്തുന്നത്. മേഖലയിൽ ഉത്തര കൊറിയ നടത്തുന്ന ആണവ, ബാലിസ്റ്റിക് പരീക്ഷണങ്ങൾക്ക് തക്കതായ മറുപടി നൽകേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.ഉത്തര കൊറിയയ്ക്കെതിരായ നടപടിയിൽ യുഎസും ദക്ഷിണ കൊറിയയും ഒറ്റക്കെട്ടാണെന്നും മൂൺ പറഞ്ഞു.അമേരിക്കന്‍ യുദ്ധ മുന്നണിയില്‍ ഉള്ള മുങ്ങി കപ്പലുകള്‍ ഇപ്പോള്‍ തന്നെ ഉത്തര കൊറിയയെ ലക്ഷ്യമാക്കി ആഴ കടലില്‍ ഉണ്ട് .അമേരിക്കന്‍ പടക്കപ്പലുകള്‍ ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഉത്തര കൊറിയക്ക് നേരെ മാരകമായ മിസൈല്‍ തൊടുക്കും .ഒരു യുദ്ധം ഉടന്‍ ഉണ്ടാകും എന്നുള്ള സൂചനകള്‍ യുദ്ധ കാര്യ ലേഖകന്മാര് നിരത്തുന്നു .