Trending Now

അമ്മയുടെ യോഗത്തില്‍ ആക്രമത്തിന് ഇരയായ നടിക്ക് വേണ്ടി വാദി ക്കാന്‍ ആരുണ്ട്‌

 
മലയാള സിനിമയുടെ പ്രബല സംഘടനയാണ് “അമ്മ” .ആക്രമ കാരികളുടെ പിടിയില്‍ നിന്നും പ്രാണന്‍ ഊരിപിടിച്ചു രക്ഷ പെട്ട മലയാള നടിക്ക് വേണ്ടി കമാ എന്നൊരു അക്ഷരം പോലും ഒരിയാടാന്‍ ആര് മുന്നോട്ട് വരും .മലയാളത്തിലും മറ്റു ചില ഭാഷകളിലും തിളങ്ങി നിന്ന നടിയെ മുഖ്യ ധാരാ നടന്‍റെ ശിപാര്‍ശാ പ്രകാരം പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി എന്നുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ പോലീസ്സ് പൊക്കി .അറസ്റ്റ് ചെയ്തു .ഇനി കോടതി നടപടികള്‍ .മലയാള സിനിമയുടെ അമ്മ എന്ന് വിശേഷിപ്പിക്കുന്ന നടി നടന്‍ മാരുടെ സംഘടന ഈ നടിക്ക് എതിരെ ഉണ്ടായ ആക്രമത്തില്‍ നാളെ നടക്കുന്ന മീറ്റിങ്ങില്‍ മുഖ്യ അജണ്ട ആയി ഈ വിഷയം കൈകാര്യം ചെയ്യില്ല എന്ന് സിനിമാ രംഗത്തെ ഒരു പി ആര്‍ ഓ യില്‍ നിന്നും അറിയുന്നു .നാല് നടന്മാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യണം എന്ന് മനസില്‍ ആഗ്രഹം വച്ച് പുലര്‍ത്തി എങ്കിലും അവരും മീറ്റിങ്ങില്‍ മിണ്ടില്ല.കാരണം ഒരു ഒതുക്കല്‍ അവരും മുന്നില്‍ കാണുന്നു . നടിയെ ആക്രമിച്ചവര്‍ക്ക് അക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത് ഒരു ജനപ്രീയ നടന്‍ എന്നാണ് സമൂഹം ആരോപിക്കുന്നത് .പോലീസ്സ് അന്വേഷണം മുറക്ക് നടക്കുന്നു .ഉള്ളു കളികള്‍ മറ നീക്കി പുറത്തു വരുന്നില്ല.നടിമാര്‍ക്ക് വേണ്ടി ഇനി പുതിയഒരു സംഘടന ഉണ്ടാക്കേണ്ട ഗതി കേടിലാണ് മലയാള സിനിമ.അമ്മയുടെ സാരഥികള്‍ ക്ക് തികഞ്ഞ അലംഭാവം ഉണ്ട്.കുറെ പേരെ ചേര്‍ത്ത് നിര്‍ത്തിയാല്‍ മലയാള സിനിമാ രംഗം കൊഴിക്കില്ല.മോഹന്‍ലാല്‍,മമ്മൂട്ടി ,ഗണേഷ് കുമാര്‍ ,നെടുമുടി വേണു,ഇടവേള ബാബു,ഇന്നസെന്‍റ് എന്നിവരുടെ കയ്യില്‍ ഉള്ള അമ്മയുടെ പരിപാടികളില്‍ ആക്രമത്തിന് ഇരയായ നടിയെ കുറിച്ചുള്ള അന്വേഷങ്ങള്‍ നിര്‍ത്തി എന്ന് അറിയുന്നു .അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ് എന്ന അമ്മയുടെ യോഗം ആണ് നാളെ ചേരുന്നത്.ഇതിന്‍റെ ട്രഷറാര്‍ അഥവാ പൈസാ കൈകാര്യം ചെയ്യുന്ന ആളുടെ നേരെ ആണ് വിവാദം .ഇയാള്‍ ആണ് കുഴപ്പകാരന്‍ എന്നാണ് സിനിമ രംഗത്തെ ചില വിപ്ലവ കാരികള്‍ പറയുന്നത് .എന്തായാലും നാളെ ഉച്ചക്ക് മൂന്നു മണിക്ക് അമ്മ യുടെ പത്ര സമ്മേളനം ഉണ്ട് എന്ന് സെക്രടറി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട് .നടിയുടെ കാര്യത്തില്‍ ഒരു തീരുമാനം എന്തായാലും ഉണ്ടാകും .പോലീസ്സ് ചാരന്മാര്‍ ഈ യോഗത്തില്‍ പത്ര മാധ്യമ വേഷം ധരിച്ചു ഉണ്ട് എന്ന കാര്യം ഓര്‍മിക്കുക.നടിമാര്‍ ഉണ്ടാക്കിയ പുതിയ സംഘടനയെ കുറിച്ച് അറിയില്ല എന്ന് ചില നടിമാര്‍ പറയുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!