പ്രകൃതി ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ എല്ലാം മറക്കും .മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് മഴ ചിത്രം എടുക്കാന്‍ പോയപ്പോള്‍ ഉരുള്‍ പൊട്ടി വെള്ളം വന്നു ദാരുണമായി മരിച്ചിരുന്നു .കഴിഞ്ഞിടെ ന്യൂസ് 8
മലയാള വാർത്താ ചാനലിലെ റിപ്പോർട്ടർ അനീഷ് കുമാര്‍ കടൽ തീരത്ത് നിന്ന്, കടൽ ക്ഷോഭത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ കടൽ കലികൊണ്ട് അന്ന് റിപ്പോർട്ടറുടെ മുകളിലൂടെയാണ് തിരമാല പാഞ്ഞത്. അദ്ദേഹം കൈയിൽ പിടിച്ചിരുന്ന കുടയും തിര തകർത്തിരുന്നു.ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോള്‍ പ്രകൃതി യുടെ കോപവും വികൃതിയും തലോടിയത് ഐറിഷ് ടിവി റിപ്പോര്‍ട്ടറെ ആയിരുന്നു .
ഇദ്ദേഹവും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഐറിഷ് ടി വി ത്രീയുടെ റിപ്പോർട്ടർ ഡെറിക് ഹാർട്ടികനാണ് ഇന്നത്തെ വാർത്തയിലെ താരം. ഐർലൻഡ് എ.എം ടിവി എന്ന തത്സമയ പ്രഭാത പരിപാടിക്കിടെ കാലാവസ്ഥയെക്കുറിച്ച് വിവരങ്ങൽ നൽകുകയായിരുന്നു ഡെറിക്. അവതാരകൻ ചോദ്യത്തിന് മറുപടി പറഞ്ഞ് തുടങ്ങിയ ഡെറിക് “”ഇപ്പോൾ ചെറിയ കാറ്റുണ്ട്” എന്ന് പറഞ്ഞ് തീരുകയും, ശക്തമായ കാറ്റ് വീശി . കാറ്റിൽ റിപ്പോർട്ടർ ഉലഞ്ഞു കൈയിലുണ്ടായിരുന്ന കുട പറന്നു .ഒപ്പം റിപ്പോര്‍ട്ട റും.
ഇത് കണ്ട അവതാരകരാകട്ടെ പരിപാടി തത്സമയമാണെന്നതൊക്കെ മറന്ന് ചിരിയും തുടങ്ങി. ഇതിനു പിന്നാലെ തകർന്ന കുടയുമായി ഡെറിക് വീണ്ടും സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയും തല്‍സമയ റിപ്പോര്‍ട്ട് തുടരുകയും ചെയ്തു .