Trending Now

ഡി ജി പി സെന്‍കുമാര്‍ ശബരിമലയില്‍ എത്തി : മൂലയ്ക്ക് ഒതുക്കിയ കേസ്സുകള്‍ പൊക്കും

 

ശബരിമലയില്‍ പുതുതായി പണികഴിപ്പിച്ച സ്വര്‍ണ ധ്വജം തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി ടി.എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ പ്രതിഷ്ഠ നടക്കുമ്പോള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍, ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജ പ്രേമ പ്രസാദ്, ചീഫ് എന്‍ജിനിയര്‍ മുരളീകൃഷ്ണന്‍, ആന്ധ്രാപ്രദേശ് ദേവസ്വം മന്ത്രി മാണിക്കല റാവു, സിവില്‍ സപ്ലൈസ് മന്ത്രി പത്തിപാത്തി പുല്ലറാവു, ആരോഗ്യ മന്ത്രി കാമിനേനി ശ്രീനിവാസറാവു, തെലുങ്കാന ഊര്‍ജ മന്ത്രി ജഗദീശ്വര്‍ റെഡ്ഡി, ആന്ധാപ്രദേശില്‍ നിന്നുള്ള എം.പിമാരായ മുരളീ മോഹന്‍, വൈ.വി സുബ്ബറെഡ്ഡി, എം.എല്‍.എമാരായ എരപതി നേനി ശ്രീനിവാസ റാവു, കൊമ്മലപാട്ടി ശ്രീധര്‍, ആലപ്പാട്ട് രാജേന്ദ്രപ്രസാദ്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ രവിശങ്കര്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നീ പ്രമുഖരുടെ നീണ്ട നിര ഉണ്ടായിരുന്നു . കേരള സംസ്ഥാന പോലീസ്സ് മേധാവി ടി പി സെന്‍ കുമാറും സന്നിധാനത്ത് ഉണ്ടായിരുന്നു എങ്കിലും ഒരു പാട് ലക്ഷ്യത്തോടെ യാണ് ഡി ജി പി അയ്യപ്പ സന്നിധിയില്‍ എത്തിയത്.സുരക്ഷാ കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്ന അപൂര്‍വ്വം ചില ഡി ജി പി മാരില്‍ ഒരാളാണ് സെന്‍ കുമാര്‍.

കേരള സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുമായി ആദ്യം മുതല്‍ ഉടക്കി നില്‍കുന്ന സെന്‍ കുമാര്‍ ശബരിമല തിരുനടയില്‍ ഏറെ നേരം ചിലവഴിച്ചു .ഡി ജി പി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് മുന്‍പ് എന്തൊക്കയോ തയാറെടുപ്പുകള്‍ എടുത്താണ് സെന്‍ കുമാര്‍ ശബരി മലയില്‍ നിന്നും ഡി ജി പി ഓഫീസ്സില്‍ എത്തിയത് എന്ന് ചിന്തിച്ചാല്‍ കാര്യങ്ങള്‍ വേഗത്തില്‍ കുരുക്കഴിക്കാന്‍ കഴിയും .സര്‍ക്കാരിന് വേണ്ട പെട്ടവരുടെ ചില ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കാതെ ഡി ജി പി ഓഫീസ്സില്‍ ഉണ്ട് .ഒരു മൂലയ്ക്ക് ഒതുക്കി വെച്ച ഇത്തരം ഫയലുകള്‍ പൊക്കി എടുത്ത് ഡി ജി പി യുടെ മേശമുകളില്‍ എത്തിക്കുവാന്‍ ഡി ജി പ്പി ക്ക് കഴിഞ്ഞു.മലയാള നടിയെ ആക്രമിച്ച പ്രതികള്‍ ജയിലില്‍ ആയെങ്കിലും ഇതിനു ഇവരെ വിട്ട ചിലരെ പൊക്കാന്‍ തന്നെയാണ് പോലീസ്സ് തീരുമാനം.മലയാളത്തിലെ ഒരു ജനകീയ നടന് എതിരെയാണ് വാള് തിരിയുന്നത് .നടിയുടെ അശ്ലീല ചിത്രങ്ങള്‍ അടക്കം മൊബൈലില്‍ പകര്‍ത്തുവാന്‍ വരെ ആക്രമികള്‍ തയാറായി .ഇതിനു പിന്നില്‍ സിനിമാ രംഗവുമായി അടുത്ത് ബന്ധമുള്ള ചിലരെ ആദ്യം മുതലേ സംശയിച്ചിരുന്നു .എന്നാല്‍ അന്വേഷണം ആക്രമികളില്‍ ഒതുക്കുവാന്‍ ഭരണ പക്ഷത്ത് നിന്നും സമ്മര്‍ദം ഉണ്ടായി .അന്വേഷണ ഗതി ഡി ജി പിയുടെ ഓഫീസ്സില്‍ വച്ച് തന്നെ ഫയലില്‍ ഒടുങ്ങി.അടുത്തിടെ വിവാദമായ പല കേസ്സുകളിലും പ്രതി പട്ടികയില്‍ ഉള്ളവര്‍ നല്ല സ്വാധീന ശേഷി ഉള്ളവരാണ് .ഗതി യറിയാതെ കിടക്കുന്ന കേസ്സുകള്‍ പൊടി തട്ടി എടുക്കുവാന്‍ ഉള്ള ഡി ജി പി യുടെ മനസ്സിലെ ചിന്തകള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു .വിരമിക്കുന്നതിനു മുന്‍പ് ചില കേസ്സുകളില്‍ വഴിതിരുവുകള്‍ ഉണ്ടാകും എന്ന് പ്രതീഷിക്കുന്ന ആളുകള്‍ ഉണ്ട് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു