Trending Now

നടി ആക്രമിക്കപ്പെട്ട സംഭവം വഴിത്തിരിവിലേക്ക് :പോലീസ്സ് ഭാഗത്ത്‌ വീഴ്ച

മലയാളത്തിലെ പ്രമുഖ് നടി ക്വട്ടേഷന്‍ സംഘത്താല്‍ ആക്രമിക്കപെട്ട സംഭവത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പോലീസ്സ് ഭാഗത്ത്‌ നിന്നും വീഴ്ചയുണ്ടായി .സംഭവം നടന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും സിനിമാ കഥ പോലെ നീണ്ടു പോവുകയാണ് ഈ കേസ് .ഇതിനിടെ
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ വെച്ച് നടന്‍ ദിലീപിന് അയച്ചതെന്നു കരുതുന്ന കത്ത് പുറത്തായി .വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത് കൊടുത്തുവിടുന്നതെന്നും കത്ത് കൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും കത്തില്‍ പറയുന്നു.

എന്‍റെ ജീവിതം നശിച്ചു, പക്ഷെ ഞാന്‍ ഇതുവരെ ചേട്ടനെ കൈവിട്ടിട്ടില്ല. ചേട്ടന്‍ എല്ലാം ആലോചിച്ച് ചെയ്യണം – കത്തില്‍ എഴുതിയിരിക്കുന്നു. കാക്കനാട് ജയിലില്‍ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചു നല്‍കിയത്. കത്ത് കഴിഞ്ഞ ഏപ്രില്‍ 20ന് ദിലീപ് പോലീസിന് കൈമാറിയിട്ടുണ്ട്.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന സൂചന നല്‍കുന്നതാണ് പള്‍സര്‍ സുനിയുടെ കത്തിലെ വാക്കുകള്‍. സംഭവത്തിന് ശേഷം ദിലീപ് തിരിഞ്ഞുനോക്കിയില്ലെന്ന പരിഭവമാണ് സുനില്‍കുമാര്‍ കത്തില്‍ പങ്കുവയ്ക്കുന്നത്.

അതേസമയം തന്റെ ഒരു സുഹൃത്തു വഴി കത്തിന്റെ കോപ്പി ലഭിച്ചതായി ദിലീപ് വ്യക്തമാക്കി. ഫോണ്‍ റെക്കോഡുകള്‍ക്കൊപ്പം കത്തും ദിലീപ് പോലീസില്‍ ഏല്പ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിർഷയും ഡിജിപിക്ക് പരാതി നൽകി. സുനിൽ കുമാറിന്റെ സഹതടവുകാരൻ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

സുനിലിന്റെ സഹതടവുകാരനായ വിഷ്ണു എന്നയാൾ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഇതുമായി ബന്ധപ്പെട്ട് നാദിർഷയെയും ദിലീപിന്റെ സഹായിയേയും ഇയാൾ നിരന്തരം ബന്ധപ്പെട്ടുവെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയത്.

നടി ആക്രമിക്കപ്പെട്ടകേസിൽ ദിലീപിന്റെ പേര് പറയാൻ പലകോണുകളിൽ നിന്നും തങ്ങൾക്കു മേൽ സമ്മർദ്ദമുണ്ടെന്നും പേര് പറയാതിരിക്കണമെങ്കിൽ പണം നൽകണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യങ്ങൾ സാധൂകരിക്കുന്ന ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖയടക്കമുള്ള തെളിവുകളും ദിലീപ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

ദിലീപിന്റെ അമേരിക്കന്‍ ഷോയ്ക്ക് മുന്‍പാണ് ഭീഷണി ഫോണ്‍ വന്നത്. ദിലീപിന്റെ ഡ്രൈവറേയും ഭീഷണിപ്പെടുത്തിയിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു