മലയോര റാണി യായ റാന്നിക്ക് പൊന്നാട ചാര്‍ത്തിക്കൊണ്ട് ഒഴുകുന്നു പുണ്യ നദി പമ്പ .റാന്നി യുടെ പേരിലെ പെരുമ ഉള്ളിലേക്ക് ഇറങ്ങിയാല്‍ കാണില്ല.വനപാലകര്‍ റാന്നിയുടെ പേരും പെരുമയും ദുര്‍ഗന്ധ പൂരിതമാക്കുന്നു .റാന്നി പട്ടണത്തില്‍ നിന്നും ഏറെ അകലെയല്ല വലിയ കാവ് വനം .ഏക്കര്‍ കണക്കിന് വ്യാപിച്ചു കിടക്കുന്ന വലിയകാവ് പൊന്തന്‍ പുഴ വനം ഇന്ന് വ്യാപകമായ മാലിന്യ കൂമ്പാരമായി മാറി .പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൊണ്ടുവന്ന് തള്ളാന്‍ ഉള്ള ഇടമായി വലിയകാവ് -പൊന്തന്‍പുഴ വനം മാറിക്കഴിഞ്ഞു.റാന്നി ,മണിമല എന്നീ സ്ഥലത്തുള്ള വ്യാപാരികളില്‍ ചിലരാണ് ഈ വനത്തെ മാലിന്യത്തിന്‍റെ കേന്ദ്രമാക്കിയത് .മൂക്ക് പൊത്താതെ ആര്‍ക്കും ഇത് വഴി കടന്നു പോകാന്‍ കഴിയില്ല .വനത്തിലൂടെ കടന്നു പോകുന്ന റോഡിന് ഇരു വശവും മണ്ണില്‍ അലിഞ്ഞു ചേരാന്‍ വര്‍ഷങ്ങള്‍ എടുക്കുന്ന പ്ലാസ്റ്റിക്,തെര്‍മ്മോ ക്കോള്‍ എന്നിവയുടെ വന്‍ ശേഖരമാണ് കാണാന്‍ കഴിയുന്നത്.ഈ മാലിന്യം റോഡില്‍ നിന്നും നേരെ വനത്തിലേക്ക് ആണ് കളയുന്നത്.പകല്‍ മാന്യമാരായ ചില വന്‍ കിട വ്യാപാരികള്‍ പോലും മാലിന്യം നിക്ഷേപ്പിക്കാന്‍ ഉള്ള സ്ഥലമായി ഈ വനത്തെ ദുരുപയോഗപ്പെടുത്തി .മാസങ്ങളോളം ശുചീകരിചാലും തീരാത്ത അത്ര മാലിന്യമാണ് ഇവിടെ തള്ളുന്നത്.പകലും രാത്രിയും വ്യത്യാസം ഇല്ലാതെ വനത്തിന് നേരിട്ട് ദോഷകരമായി ഭവിക്കുന്ന ഒട്ടനവധി രാസ വസ്തുക്കള്‍പോലും കൊണ്ടുവന്ന് വന മേഖലയിലേക്ക് വലിച്ചെറിയുന്നു .
റാന്നി വനം ഡിവിഷന്‍റെ ഭാഗമായ വലിയ കാവ് -പൊന്തന്‍ പുഴ വനത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് വന പാലകര്‍ എല്ലാ ഒത്താശയും നല്‍കുന്നു എന്നാണ് ആരോപണം .കുപ്രസിദ്ധി നേടിയ വ്യാപാര സമുച്ചയത്തില്‍ നിന്നും ഇലക്ട്രോണിക് സാധനങ്ങളുടെ മാലിന്യം വനത്തിലാണ് നിക്ഷേപിക്കുന്നത് .വൈകിട്ട് ആറു മണി കഴിഞ്ഞാണ് വാഹനങ്ങളില്‍ മാലിന്യം കൊണ്ടു വരുന്നത്.മാമൂല്‍ പടി കൃത്യമായി റാന്നിയിലെ ചില വന പാലകരുടെ പോകറ്റില്‍ നിക്ഷേപിച്ചാല്‍ വനം വരെ വില്‍ക്കാന്‍ കൂട്ടുനില്‍ക്കും എന്നാണ് ജന സംസാരം.റാന്നിയിലെ മുഖ്യ വന പാലകന്‍ (ഡി .എഫ്.ഒ)യും ഇപ്പോള്‍ നിശബ്ദനാണ്.ടണ്‍ കണക്കിന് മാലിന്യമാണ് കാണാന്‍ കഴിയുന്നത് .വനത്തിന്‍റെ അതിര്‍ത്തി പിന്നിടുമ്പോള്‍ ജനവാസ മേഖലയാണ് .മാലിന്യത്തില്‍ നിന്നും ഉള്ള മാറാരോഗങ്ങള്‍ പടരാനും സാധ്യത ഉണ്ട് .ലോക പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷ തൈകള്‍ വിതരണം ചെയ്തു കൊണ്ടു കേരള സര്‍ക്കാര്‍ മേനി നടിക്കുമ്പോള്‍ ഉള്ള വനത്തെ നശിപ്പിക്കുന്നവരെ കണ്ടെത്തുവാന്‍ വന പാലകരുടെ സദാ നിരീഷണം ഉണ്ടാകണം .മരത്തില്‍ ക്യാമറാകള്‍ വച്ചാല്‍ മാലിന്യം ഇവിടെ തള്ളുന്നവരെ കണ്ടെത്താന്‍ കഴിയും . വന രോദനം കേള്‍ക്കാത്ത വന പാലകര്‍ അടക്കി ഭരിക്കുന്ന റാന്നി യില്‍ രാജു എബ്രഹാമിനെ പോലുള്ള നല്ല ജന പ്രതിനിധികള്‍ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഇടപെടും എന്ന് വിശ്വസിക്കുന്നു .