Trending Now

വിദ്യാര്‍ത്ഥിനികളുടെ മാറിടം വ്യക്തമാക്കുന്ന സ്കൂള്‍ യൂണിഫോം:ബാലാവകാശ കമ്മീഷന് പരാതി


കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ സെന്റ്‌ അല്‍ഫോന്‍സ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്കൂള്‍ അധികാരികള്‍ നല്‍കിയ യൂണിഫോം ധരിച്ചാല്‍ മാറിടം വ്യക്തമാക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് അടിയന്തിര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ നൌഷാദ് തെക്കയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് പരാതി നല്‍കി .സക്കറിയ പൊന്‍കുന്നം എന്ന ഫോട്ടോഗ്രാഫര്‍ ആണ് ആദ്യം സോഷ്യല്‍ മീഡിയായിലൂടെ വിഷയം ജനങ്ങളുടെ ഇടയില്‍ കൊണ്ടു വന്നത് .ഈ വിഷയം ഏറെ ചര്‍ച്ച യാവുകയും ഇന്റര്‍നെറ്റ്‌ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വാര്‍ത്തയാക്കുകയും ചെയ്തു .ഇതോടെ എം എസ് എഫ് വിഷയത്തില്‍ ഇടപെടുകയും ഇത്തരം യൂണിഫോം പിന്‍വലിക്കണം എന്ന് സ്കൂള്‍ അധികാരികളോട് ആവശ്യ പെട്ടു.

വിദ്യാര്‍ത്ഥിനികള്‍ക്ക് ആയിരത്തി അഞ്ഞൂറ് രൂപ ഈടാക്കിയാണ് അശ്ലീല യൂണിഫോം നല്‍കിയത് എന്ന് പറയപ്പെടുന്നു .ഒരു രാഷ്ട്രീയ നേതാവിന്‍റെ ഭാര്യയാണ് യൂണിഫോം ഒന്നിച്ചു തയ്ച്ചു നല്‍കിയത് എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത് .സ്കൂള്‍ അധികാരികള്‍ യൂണിഫോം ഡി സൈന്‍ നല്‍കിയിരുന്നു .ഇതും പ്രകാരമാണ് യൂണിഫോം തയ്ച്ചു നല്‍കിയത് എന്നാണ് ഇപ്പോള്‍ ഈ തയ്യല്‍ കാരി പറയുന്നത്.
അശ്ലീല യൂണിഫോം കുട്ടികള്‍ക്ക് നല്‍കി എങ്കില്‍ അത് ഗുരുതരമായ വീഴ്ചയാണ് .കുട്ടികള്‍ യൂണിഫോം ധരിച്ച ശേഷം ഇതിനു മുകളില്‍ ഇടുന്ന ഓവര്‍ കോട്ടാണ് വില്ലന്‍ .ഇതിട്ടാല്‍ ഏതു കുട്ടിയുടെയും മാറിട അളവ് വളരെ വ്യക്തമായി കാണാം .ഇത്തരം യൂണി ഫോം ധരിച്ചാല്‍ കുട്ടികളുടെ മാനസികാവസ്ഥ തന്നെ പരിതാപകരമാകും.ബാലാവകാശ കമ്മിഷന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം എന്നാവശ്യ പെട്ടാണ് നൌഷാദ് പരാതി നല്‍കിയത് .സ്കൂള്‍ അധികാരികള്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല .

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു