Trending Now

ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കൊടുമുടി ഇന്ത്യൻ സൈനികർ കീഴടക്കി

Spread the love

 
ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കൊടുമുടി നാല് ഇന്ത്യൻ സൈനികർ കീഴടക്കി .സ്നോ ലയൺ എവറസ്റ്റ് എക്സ്പെഡിഷൻ 2017 എന്ന് പേര് നല്‍കിയ ദൗത്യമാണ് വിജയിച്ചത് . കുഞ്ചോക്ക് ടെണ്ട,കെൽഷാങ് ദോർജി ഭൂട്ടിയ, കൽദേൻ പഞ്ചുർ, സോനം ഫന്തോസ്ക് എന്നീ നാല് സൈനികരാണ് ചരിത്ര നേട്ടം കൊയ്തത് . മേയ് 21 നാണ് സംഘം എവറസ്റ്റിനു മുകളിലെത്തുന്നത്, വെള്ളിയാഴ്ച മടങ്ങിയെത്തി. 14 പേരടങ്ങിയ സംഘമാണ്

ദൗത്യത്തിനു ഇറങ്ങിയത്. ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കീഴടക്കാൻ പത്തുപേരുടെ സംഘമാണ് രൂപീകരിച്ചത്.ഇതിലെ നാലുപേരാണു ദൗത്യം വിജയിപ്പിച്ചതെന്നു ദൗത്യസംഘത്തെ നയിച്ച കേണൽ വിശാൽ ദുബെ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!