Trending Now

രോഗം വന്ന കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച അടൂര്‍ നിവാസികളായ ദമ്പതികള്‍ പിടിയില്‍

കായംകുളം എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു കടക്കാന്‍ ശ്രമിച്ച അടൂര്‍ നിവാസികളായ ദമ്പതിമാരെ യാത്രക്കാരുടെ പരാതിയില്‍ മേല്‍ പോലീസ്സ് പിടികൂടി.ട്രെയില്‍ ചെങ്ങനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ കുഞ്ഞിനെ സീറ്റില്‍ കിടത്തിയ ശേഷം അച്ഛനും അമ്മയും ഇറങ്ങി പോയി.യാത്രാക്കാര്‍ ഉടന്‍ തന്നെ റെയില്‍വേ പോലിസിനെ വിവരം അറിയിച്ചു .ഉടന്‍തന്നെ കുഞ്ഞിന്‍റെ മാതാ പിതാക്കളെ കണ്ടെത്തി .കുഞ്ഞിനു രോഗമായതിനാല്‍ ചികിത്സക്കോ ,വളര്‍ത്തുവാനോ പൈസ ഇല്ലാത്തതിനാല്‍ ഉപേക്ഷിച്ചതാണ് എന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു.മാതാപിതാക്കളെയും പോലീസ്സ് കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു.കുഞ്ഞിനെ പോലീസ്സ് നിര്‍ദേശ പ്രകാരം ഡോക്ടര്‍ പരിശോധിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!