കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളില്‍ പരിശോധന : നിയമലംഘനങ്ങള്‍ കണ്ടെത്തി

Spread the love


പത്തനംതിട്ട : കോഴഞ്ചേരിയിലെ മൂന്നു സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട്, മെറ്റേണിറ്റി ബനഫിറ്റ് ആക്ട് തുടങ്ങിയവ പ്രകാരമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കാതിരിക്കുക, രജിസ്റ്ററുകളും റെക്കോര്‍ഡുകളും സൂക്ഷിക്കാതിരിക്കുക, അവധി ശമ്പളം നല്‍കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ എ.വില്‍സണ്‍ അറിയിച്ചു. പരിശോധനയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ എം.എസ് സുരേഷ്, ജി. സുരേഷ്, പി.ജി ബിജു, ആര്‍.ഗീത, ടി.കെ.രേഖ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

Leave a Comment