Trending Now

അധികാരത്തിൽ ഇരിക്കുന്നവരെ ജനം ചോദ്യംചെയ്യണം: രാഷ്ട്രപതി

അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്നും രാജ്യത്തിെ‍ൻറ നിലനിൽപിനും യഥാർഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാനും ഇത്‌ അടിസ്ഥാനമാണെന്നും രാഷ്ട്രപതി പ്രണബ്‌ മുഖർജി.ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദത്തിന്‌ വലിയ സ്ഥാനമുണ്ടെന്നും അത്‌ അവഗണിക്കപ്പെടരുതെന്നും രാംനാഥ്‌ ഗോയങ്ക സ്മാരക പ്രഭാഷണത്തിൽ രാഷ്ട്രപതി ഊന്നിപ്പറഞ്ഞു.
മാധ്യമങ്ങൾക്ക്‌ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ വലിയ സ്ഥാനമുണ്ട്‌. ജനകീയ പ്രശ്നങ്ങളിൽ മാധ്യമങ്ങൾ ബോധവത്കരണം നടത്തണം. സ്വകാര്യ, പൊതുസ്ഥാപനങ്ങളിലുള്ളവർ അവരുടെ പ്രവൃത്തികളുടെയോ നിഷ്ക്രിയതയുടെയോ പേരിൽ മറുപടി പറയാൻ ബാധ്യസ്ഥരാണ്‌. ജനാധിപത്യ സംവിധാനത്തിൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നത്‌ നല്ലതാണെന്ന്‌ രാഷ്ട്രീയ കക്ഷികൾ മുതൽ നേതാക്കൾ വരെ മനസ്സിലാക്കണം.
ബഹുസ്വരതയെ ഇന്ത്യൻ സമൂഹം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്‌. സഹനം കാത്തുസൂക്ഷിച്ചിട്ടുണ്ട്‌. പല വ്യത്യാസങ്ങളുണ്ടായിട്ടും രാജ്യത്തെ ജനത്തെ ഒറ്റക്കെട്ടായി നിർത്തുന്നത്‌ ഈ ഘടകങ്ങളാണ്‌ -രാഷ്ട്രപതി പറഞ്ഞു. പെയ്ഡ്‌ വാർത്തകൾ വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച രാഷ്ട്രപതി, സത്യസന്ധത നിലനിർത്താനും മാധ്യമസ്ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!