രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന നളിനി മുരുകൻ മോചനത്തിനായി യുഎന്നിനെ സമീപിച്ചു. യുഎന്നിന്റെ മനുഷ്യാവകാശ കമ്മീഷനെയാണ് നളിനി സമീപിച്ചത്.
എത്രയും വേഗം തന്നെ മോചിപ്പിക്കാനുള്ള നടപടി യുഎൻ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട ആറ് പേജ് വരുന്ന നിവേദനമാണ് നളിനി കമ്മീഷന് സമർപ്പിച്ചത്. താനും കുറ്റക്കാരായ മറ്റ് ആറ് പ്രതികളും ജീവപര്യന്തം തടവ് ശിക്ഷയനുഭവിച്ച് കഴിഞ്ഞു, എന്നിട്ടും ഇപ്പോഴും ജയിലിൽ തന്നെ തുടരുകയാണ്, ഇനിയും മോചനം ലഭിച്ചിട്ടില്ല- നളിനി നിവേദനത്തിൽ പറയുന്നു.
മറ്റ് പ്രതികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തുകൊണ്ട് തനിക്ക് ലഭിക്കുന്നില്ല. ശിക്ഷാ വിധി കഴിഞ്ഞിട്ടും അഴിക്കുള്ളിൽ കിടക്കുന്നത് ഇന്ത്യൻ ഭരണഘടനാ 14, 21 വകുപ്പുകൾ പ്രകാരം നിയമ ലംഘനമാണെന്നും നളിനി ചൂണ്ടിക്കാട്ടി.