ഇന്ത്യൻ നാവികസേനയുടെ നാല് യുദ്ധക്കപ്പലുകളിലേക്ക് ദീർഘദൂര മിസൈൽ പ്രതിരോധസംവിധാനം ഇസ്രയേലിൽനിന്നു വാങ്ങാൻ ധാരണയായി. 6,300 കോടി ഡോളറിന്റെ കരാർ ഭാരത് ഇലക്ട്രോണിക്സും ഇസ്രയേൽ എയറോസ്പേസ് ഇൻഡസ്ട്രിയും (ഐഎഐ) സംയുക്തമായാണു നടപ്പാക്കുക.
പ്രധാനമന്ത്രിയുടെ ജൂലൈയിലെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു കരാർ. കരസേനയ്ക്കും നാവികസേനയ്ക്കും ആയുധം നല്കുന്നതിനായി ഇസ്രയേലുമായി 200 കോടി ഡോളറിന്റെ കരാർ ഉണ്ടാക്കിയിരുന്നു. ഇതിൽ ഇസ്രയേൽ എയ്റോസ്പേയ്സുമായി 160 കോടി ഡോളറിന്റെ ഇടപാടാണു നടത്തുന്നത്.
മിസൈൽ പ്രതിരോധ സംവിധാനം ഐഎഐയും ഡിആർഡിഒയും സംയുക്തമായി നിർമിക്കുന്നതാണു പദ്ധതി.