Trending Now

ബണ്ടി ചോറിന് പത്ത് വര്‍ഷം തടവുശിക്ഷ

‘Bunty Chor’ found guilty of burglin

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദർ സിംഗ് എന്ന ബണ്ടി ചോറിന് പത്ത് വര്‍ഷം തടവുശിക്ഷ. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി കോടതി പ്രഖ്യാപിച്ചു. നിലവിൽ നാലുവർഷമായി ബണ്ടി ചോര്‍ തടവില്‍ കഴിയുകയാണ്.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന രാജ്യാന്തരമോഷ്ടാവായ ബണ്ടിചോറിനെ കേരള പോലീസാണ് പിടികൂടിയത്. 2013 ജനുവരി 21ന് തിരുവനന്തപുരത്തെ വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ പട്ടത്തുള്ള വീട്ടില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് ബണ്ടി ചോര്‍ പിടിയിലായത്. മുപ്പത് ലക്ഷം രൂപ വിലവരുന്ന മിസ്തുബിഷി കാറും ലാപ്‌ടോപ്പും സ്വര്‍ണവുമായി കടന്ന ഇ‍യാളെ ദിവസത്തിനുള്ളില്‍ കേരള പോലീസ് കര്‍ണാടകയില്‍ നിന്ന് പിടികൂടുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!