Trending Now

പെരുമഴയെത്തിപ്പോയ്; ഒപ്പം രോഗങ്ങളും

rain pain human boady

മഴക്കാലം വരവായതോടെ പകര്‍‌ച്ചപ്പനികള്‍ പടരാനുള്ള സാധ്യതകളും ഏറുന്നു. പകര്‍ച്ചവ്യാധികളെ തടയുന്നതിനായി പൊതുവെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
പകര്‍ച്ച വ്യാധികള്‍ ഉള്ളവര്‍ പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് പരമാവധി ഒഴിവാക്കുക . പനിയുള്ള കുട്ടികളെ സ്കൂളില്‍ അയയ്ക്കാതിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മറച്ച് പിടിക്കുക. പനിയോ പകര്‍ച്ചവ്യാധികളോ വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ഡോക്ടറെ സമീപിക്കുക. ആവശ്യത്തിന് വിശ്രമം എടുക്കുക. കൈകള്‍ നന്നായി കഴുകിയ ശേഷം ഭക്ഷണം കഴിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. തണുത്തതോ പഴയതോ ആയ. ഭക്ഷണം ഒഴിവാക്കുക. മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിക്കരുത്. പൊതുസ്ഥലങ്ങളില്‍ തുപ്പുകയോ മലമുത്രവിസര്‍ജ്ജനം ചെയ്യുകയോ അരുത്.

എലിയും കൊതുകും ഭീഷണികള്‍
വീടിന് ചുറ്റും ആനാവശ്യമായ കാടും പടര്‍പ്പും വളരാന്‍ അനുവദിക്കാതിരിക്കുക. വീടിന്റെ പരിസരങ്ങള്‍ ഇടയ്ക്കിടക്ക് പരിശോധിച്ച് എലികള്‍ മണ്ണ് തുരന്നിട്ടുണ്ടോ എന്ന് നോക്കുകയും എലികളെ നശിപ്പിക്കുകയും ചെയ്യുന്നതുവഴി എലിപ്പനികള്‍ പേലുള്ള രോഗങ്ങള്‍ തടയാന്‍ സാധിക്കും. എലികള്‍ കൂട്ടത്തോടെ ചത്തു വീഴുന്നത് കണ്ടാല്‍ എലിപ്പനികളുടെ സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തുമായി ഉടന്‍ ബന്ധപ്പെടുക. മലിന ജലത്തില്‍ ചവിട്ടാതെ ശ്രദ്ധിക്കുക. മലിനജലം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുക. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലാണ് കൊതുകകള്‍ സാധാരണയായി മുട്ടയിടുന്നത്. പ്ലാസ്റ്റിക്ക് കപ്പുകള്‍, പൂച്ചെട്ടികള്‍, പൊട്ടിയ കുപ്പികള്‍ , ഉപയോഗശൂന്യമായ ടയറുകള്‍, റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ എന്നിവയിലൊക്കെ കെട്ടിനില്‍ക്കുന്ന വെള്ളം ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ചു കളയുക. ഭക്ഷണവും വെള്ളവും അടച്ചു വെക്കുക. വയറിളക്ക രോഗങ്ങള്‍ വന്നാല്‍ ഒ.ആര്‍.എസ്, കരിക്കിന്‍ വെള്ളം , കഞ്ഞിവെള്ളം മുതലായവ കുടിക്കുക. ഒരു ഗ്ളാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് ഇടയ്ക്കിടെ കുടിക്കുന്നത് നല്ലതാണ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!