Trending Now

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം : അന്വേഷണ കമ്മീഷന് വിവരങ്ങള്‍ നല്‍കാം

 

കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ കമ്മീഷന്‍ മുന്‍പാകെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാം. അന്വേഷണ വിധേയമായ കാര്യങ്ങളില്‍ അറിവും താല്‍പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍, അപകടത്തില്‍ പരിക്കുപറ്റിയവര്‍, മരണപ്പെട്ടവരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ക്ക് സത്യവാങ്മൂലം, പത്രിക, നിര്‍ദേശങ്ങള്‍ ഇവ ഈ മാസം 27നകം ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ അന്വേഷണ കമ്മീഷന്‍, പുല്ലുകാട്ട്, എസ്.ആര്‍.എം റോഡ്, എറണാകുളം നോര്‍ത്ത്-682018 എന്ന വിലാസത്തിലോ, [email protected] ഇ മെയില്‍ വിലാസത്തിലോ നല്‍കണം. ഈ മാസം 27 വരെ കൊല്ലം ചിന്നക്കടയിലുള്ള പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ക്യാമ്പ് ഓഫീസില്‍ രാവിലെ 10.30നും വൈകിട്ട് നാലിനും ഇടയില്‍ നേരിട്ട് ഹാജരായും വിവരങ്ങള്‍ നല്‍കാം. കമ്മീഷന്റെ അന്വേഷണ നടപടികളില്‍ കക്ഷി ചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും 27ന് വൈകിട്ട് നാലിനു മുന്‍പായി നേരിട്ടോ അഭിഭാഷകര്‍ അല്ലെങ്കില്‍ അധികാരപ്പെടുത്തിയ ഏജന്റ് മുഖേനയോ കമ്മീഷനില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ 9495326050 നമ്പരില്‍ ലഭിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!