Trending Now

പഴയ അഞ്ഞൂറ് രൂപ നോട്ടിൽ നിന്നും വൈദ്യുതി

Spread the love

 

 

പഴയ അഞ്ഞൂറ് രൂപ നോട്ടിൽ നിന്നും വൈദ്യുതി ഉദ്പാദിപ്പിച്ച 17കാരനെ പ്രധാനമന്ത്രി നരേന്ദ്രമോദിഅനുമോദിച്ചു. ഒഡീഷയിലെ ലക്ഷമൺ ഡുന്‍ഡിയെന്ന വിദ്യാർത്ഥിയാണ് നിരോധിച്ച നോട്ട് ഉപയോഗിച്ച് വൈദ്യുതി ഉദ്പാദിപ്പിച്ചത്.

നിരോധിച്ച പഴയ നോട്ടില്‍ നിന്നുള്ള ലക്ഷമണിന്റെ ഈ കണ്ടുപിടിത്തം മാധ്യമങ്ങൾ വഴി ശ്രദ്ധിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർത്ഥിയെ അനുമോദിക്കുകയും
ഒഡീഷയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിനോട് പ്രോജക്ടിന്റെ വിശദാംശങ്ങള്‍ ആരായാൻ നിർദ്ദേശവും നൽകി.

പഴയ 500രൂപ നോട്ടിലാണ് ലക്ഷമൺ തന്റെ വൈദ്യുതി പരീക്ഷണം നടത്തിയത്. പഴയ 500 രൂപ നോട്ട് കീറിയപ്പോള്‍ അതിനുള്ളില്‍ നിന്ന് പുറത്ത് വന്ന സിലിക്കണ്‍ ആവരണം ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് സിലിക്കണ്‍ ആവരണം ഒരു ട്രാന്‍സ്ഫോര്‍മറുമായി ഘടിപ്പിച്ചു. ശേഷം സൂര്യസൂര്യപ്രകാശത്തിന്റെ സഹായത്തോടെ വൈദ്യുതി ഉണ്ടാക്കുകയായിരുന്നു എന്നാണ് ലക്ഷമൺ പറയുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!