എവറസ്റ്റ് കൊടുമുടിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണെന്ന് പര്‍വ്വതാരോഹകര്‍. എവറസ്റ്റിന്റെ തെക്ക് കിഴക്ക് കീഴ്ക്കാംതൂക്കായ ഹിലാരി സ്‌റ്റെപ്പ് എന്ന 12 മീറ്റര്‍ ഉയരമുള്ള ഭാഗമാണ് ഇടിഞ്ഞുവീണത്.
2015ല്‍ നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ഭൂചലനത്തിലാകാം ഇത് ഇടിഞ്ഞതെന്നു കരുതുന്നു. ഇതോടെ കൊടുമുടി കയറ്റം കൂടുതല്‍ ദുഷ്‌കരമായി. 1953ല്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിങ്ങ് നോര്‍ഗെയും കയറിയ ഭാഗമാണ് ഹിലാരി സ്‌റ്റെപ്പ് എന്ന് അറിയപ്പെടുന്നത്.
ഈ ഭാഗം ഇടിഞ്ഞതായി നേരത്തെ സംശയം ഉയര്‍ന്നിരുന്നെങ്കിലും മഞ്ഞ് മൂടിക്കിടന്നതിനാല്‍ സ്ഥിരീകരിക്കാനായില്ല. എവറസ്റ്റ് അഞ്ചു തവണ കീഴടക്കിയ മോസ്‌ഡെയ്ല്‍ മെയ് 16ന് ആറാമതും കൊടുമുടിക്കുമേല്‍ എത്തിയിരുന്നു. ഇപ്പോള്‍ എടുത്ത ഫോട്ടോയും പഴയ ഫോട്ടോയും തമ്മില്‍ വലിയ വ്യത്യാസമാണ് കാണുന്നത്.