ഏറ്റവും ദോഷകരമായി ബാധിക്കുന്ന ആപ്പ്

Instagram ranked worst social network for young people’s mental health

യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പാണ് ഇൻസ്റ്റഗ്രാം, എന്നാൽ ഈ ആപ്പ് മറ്റൊരു കുപ്രസിദ്ധി കൂടി നേടിയിരിക്കുന്നു. യുവജനങ്ങളുടെ മനസിനെ ഏറ്റവും മോശകരമായി ബാധിക്കുന്ന ആപ്പ് ഇൻസ്റ്റാഗ്രാം എന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്.14 മുതല്‍ 24 വരെ വയസ്സുള്ള യുവാക്കളില്‍ നടത്തിയ പഠനത്തിലാണ് ഏറ്റവും നെഗറ്റീവ് ആയി ഇന്‍സ്റ്റഗ്രാം ആളുകളെ ബാധിക്കുന്നു എന്ന് കണ്ടെത്തിയത്. ഏകാന്തത, ഡിപ്രെഷന്‍, ഭയം, ഉറക്കം, റാഗിങ് എന്നീ സ്വഭാവങ്ങള്‍ വരുത്തുന്നതില്‍ മറ്റു സോഷ്യല്‍ മീഡിയകളേക്കാളേറെ പങ്ക് വഹിക്കുന്നത് ഇന്‍സ്റ്റഗ്രാം ആണ് എന്നാണ് പഠനം പറയുന്നത്.

ഏറ്റവും ദോഷകരമായി ബാധിക്കുന്ന രണ്ടാമത്തെ ആപ്പ് ആണ് സ്‌നാപ്ചാറ്റ്. സ്വയം പ്രകടിപ്പിക്കുന്നതിന് നല്ല ആപ്പ് ആണ് സ്‌നാപ്ചാറ്റ് എന്ന് പഠനം പറയുന്നു. എന്നാല്‍ ഇതിന്റെ ഉപയോഗം ഒറ്റപ്പെടുമെന്ന ഭയം സൃഷ്ടിക്കുന്നു എന്നതാണ് പ്രശനം. അതേ സമയം ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും വൈകാരികമായ പിന്തുണക്കും ഫേസ്ബുക്ക് നല്ലതാണെന്ന് പഠനം കണ്ടെത്തി. എന്നാല്‍ ഉറക്കം, റാഗിങ്ങ് എന്നീ സ്വഭാവങ്ങള്‍ വരുത്തുന്നതില്‍ ഫേസ്ബുക്ക് ഏറെ മുന്നിലാണ്.

യൂട്യൂബ് ആണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഏറ്റവും നല്ലത്. യൂട്യൂബ് ആണ് മാനസികമായി ഏറ്റവും പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്ന സോഷ്യല്‍ മീഡിയ സൈറ്റ് എന്ന് പഠനം പറയുന്നു. ബന്ധങ്ങള്‍ വളര്‍ത്തല്‍, സ്വയം പ്രകടിപ്പിക്കാന്‍ എന്നിവക്ക് വളരെ നല്ലതാണ് യൂട്യൂബ്. അതെ സമയം മറ്റു സൈറ്റുകളെ പോലെ ഉറക്കത്തെ യൂട്യൂബും പ്രതികൂലമായി ബാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!