പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടിയാണ് മധുരതുളസി. ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ആവശ്യകത വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞറിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. മധുര തുളസി കൃഷി വളരെ ലളിതമാണ്.കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥ കൃഷിക്കനുയോജ്യം .മധുര തുളസിയുടെ വേരുകളാണ് നടേണ്ടത്. ഒന്നു മുതല്‍ രണ്ടു മാസക്കാലമാണ് ചെടികള്‍ പാകമാകാനെടുക്കുന്ന സമയം .ചെടികളില്‍ വെള്ള നിറമുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിളവെടുപ്പ് കാലം.പാകമായ ഇലകള്‍ കത്രിച്ചെടുത്തശേഷം ഉണക്കാനായി ഇടും . ഇലകള്‍ ഉണങ്ങാന്‍ 6 മുതല്‍ 8 മണിക്കൂര്‍ സമയം മതിയാകും . നന്നായി ഉണങ്ങിയ ഇലകള്‍ ശേഖരിച്ച് മില്ലുകളിലേക്ക് കൊണ്ടു പോകും . പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന…
Read More