താരസംഘടന “അമ്മ “പിരിച്ചു വിടണം :രമേശ്‌ ചെന്നിത്തല

  താരസംഘടനയായ അമ്മ പിരിച്ചു വിടണം എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യ പെട്ടു.സംഘടനയുടെ പ്രവര്‍ത്തനം തന്നെ പ്രതികളെ രക്ഷിക്കുന്ന തരത്തില്‍ ആയിരുന്നു .നടി ആക്രമിക്കപ്പെട്ട കേസിനോടനുബന്ധിച്ച ഗൂഢാലോചനയില്‍ താരസംഘടനയുടെ ഭാരവാഹികളും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, കെ.ബി.ഗണേശ്കുമാര്‍ എന്നിവരുടെയും പങ്കിനെയും കുറിച്ചും അന്വേഷണം വേണം. ഇപ്പോള്‍ അറസ്റ്റിലായ ദിലീപിനെ സംരക്ഷിക്കാനും ന്യായീകരിക്കാനും ഇവര്‍ കാണിച്ച അമിതമായ വ്യഗ്രതയാണ് സംശയത്തിന് ഇടനല്‍കുന്നത് .വിവാദവിഷയത്തിൽ ഉയർന്ന ചോദ്യങ്ങളോട് അസഹിഷ്ണുതയോടെ പൊട്ടിത്തെറിക്കുകയാണ് ഇവർ ചെയ്തത് . ദിലീപിന്റെ വക്കീലിനെ പോലെ രംഗത്തിറങ്ങിയ ഇന്നസെന്റിന് അമ്മയുടെ പ്രസിഡന്റ്,ജനപ്രതിനിധി എന്നീ സ്ഥാനങ്ങളിൽ ഇരിക്കാൻ അർഹതയില്ല ജയിൽപുള്ളികളുടെ ഇടപെടൽ മൂലം കുറ്റകൃത്യത്തിലെ ഗൂഢാലോചനയുടെ ചുരുൾ അഴിഞ്ഞ കേസ് എന്ന പ്രത്യേകത നടൻ ദിലീപിന്റെ അറസ്റ്റിനു പിന്നിലുണ്ട് എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു . നടിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നു…

Read More