വരട്ടാറില്‍ ജലസമൃദ്ധി വെള്ളം ഒഴുകുന്നിടമെല്ലാം നദിക്ക് സ്വന്തം

  ജനകീയ വീണ്ടെടുപ്പിനെ തുടര്‍ന്ന് കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകുന്ന വരട്ടാറിലെ ജലസമൃദ്ധിക്ക് ആവേശം പകര്‍ന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തിയിരിക്കുന്ന പുതുക്കുളങ്ങരയിലെ ചപ്പാത്തിനെ മറികടന്ന് വരട്ടാര്‍ ഒഴുകുന്നതിന്റെയും, വരട്ടാറില്‍ മത്സ്യബന്ധനം നടത്തുന്നതിന്റെയും, ജലത്തില്‍ ഇറങ്ങിനില്‍ക്കുന്നവരുടെയും, ശക്തമായ ഒഴുക്കിന്റെയും ദൃശ്യങ്ങള്‍ കുറിപ്പിനൊപ്പം മന്ത്രി പങ്കുവച്ചു. വരട്ടാര്‍ നിറഞ്ഞൊഴുകുന്നതുമൂലം മറുകരയെത്താനാവാതെ പുതുക്കുളങ്ങര ചപ്പാത്തിനു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന മിനി ബസ് നില്‍ക്കുന്ന സ്ഥലം തിരിച്ചറിയുന്നുണ്ടോയെന്ന ചോദ്യത്തോടെയാണ് മന്ത്രിയുടെ കുറിപ്പ് ആരംഭിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം: ‘ബസ് നില്‍ക്കുന്ന സ്ഥലം തിരിച്ചറിയുന്നുണ്ടോ? ഇത് പുതുക്കളങ്ങര ചപ്പാത്തിലേക്കുള്ള റോഡാണ്. ചപ്പാത്ത് പൊളിക്കേണ്ടി വന്നില്ല. വെള്ളം കുത്തിയൊഴുകുകയാണ്. പമ്പയെ മണിമലയാറുമായി ബന്ധിപ്പിക്കുന്ന സ്വാഭാവിക ജലസ്രോതസ് ആയിരുന്ന വരട്ടാറിന്റെ പുനരുജ്ജീവനത്തിന് ചേര്‍ന്ന കൂട്ടായ്മ പ്രദേശത്തെയും മറ്റു പ്രദേശങ്ങളിലെയും ജനങ്ങളും മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും എല്ലാം ചേര്‍ന്നതായിരുന്നു. ചെറിയൊരു ചാലുകീറി വെള്ളമൊഴുക്കാനാണ് ആദ്യം പ്‌ളാനിട്ടിരുന്നത്.…

Read More