ഹരിതകര്‍മസേന ജില്ലാ സംഗമം ഉദ്ഘാടനം (15) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ – സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ സഹായിക്കുന്ന ജില്ലയിലെ ഹരിതകര്‍മസേന അംഗങ്ങളുടെ സംഗമം നാളെ 10 മണിക്ക് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ തദ്ദേശ സ്ഥാപന തലം മുതല്‍ സംസ്ഥാനതലം വരെയുള്ള ഏകീകൃത നിരീക്ഷണത്തിനായി തയ്യാറാക്കിയ ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്റെ ജില്ലാതല ഉദഘാടനവും നടക്കും. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹായത്തോടെ കെല്‍ട്രോണ്‍ ആണ് ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ജില്ലയില്‍ ആദ്യഘട്ടത്തില്‍ 12 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമാണ് ഇത് നടപ്പാക്കുന്നത്. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സംവിധാനത്തിലൂടെയാണ് ഹരിതമിത്രം മൊബൈല്‍…
Read More