ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പരിപാടി അശ്വമേധം അഞ്ചാംഘട്ടം (18) മുതല്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജനമെന്ന ലക്ഷ്യത്തിലൂന്നി കേരളസര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ അഞ്ചാം ഘട്ടത്തിന് (ജനുവരി 18) ജില്ലയില്‍ തുടക്കമാകും. സമൂഹത്തില്‍ ഒളിഞ്ഞു കിടക്കുന്ന കുഷ്ഠരോഗികളെ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി 18 മുതല്‍ രണ്ടാഴ്ചക്കാലമാണ് അശ്വമേധം ഭവനസന്ദര്‍ശന പരിപാടി നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ്, പട്ടികവര്‍ഗ വികസനവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതിവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ഈ കാമ്പയിന്‍ നടത്തപ്പെടുന്നത്. അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടെത്തുകയും അവരെ ആശുപത്രിയില്‍ പോകുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. ചിട്ടയായ ഭവനസന്ദര്‍ശനത്തിലൂടെ ഗൃഹപരിശോധനയില്‍ കണ്ടെത്തിയ രോഗികള്‍ക്ക് ബോധവല്‍ക്കരണവും തുടര്‍ചികിത്സയും ഉറപ്പു വരുത്തുന്നു.…
Read More