ചരിത്രത്തിന്റെ സ്‌മൃതി പഥങ്ങളിൽ രാജവംശത്തിന്റെ കഥ പറയുന്ന നാട് . ചരിത്രവും ഐതിഹ്യവും വിശ്വാസവും കെട്ടി പിണഞ്ഞുകിടക്കുന്ന ഭൂമിക സാഹിത്യസപരസ്യകൊണ്ട് കൈരളിയെ സംമ്പുഷ്ടമാക്കിയ കോന്നിയൂർ . കാടറിയുന്ന സഹ്യന്റെമക്കൾക്ക് ഇടത്താവളമായ മണ്ണ് . ഇത് കോന്നി . കോന്നി മുന്‍കാലത്ത് കോന്നിയൂരായിരുന്നു. രാജാവ് പാര്‍ക്കുന്ന ഗ്രാമം എന്ന് അര്‍ത്ഥമുള്ള കോന്‍-ടി-ഊര്‍ എന്ന തമിഴ് വാക്കില്‍ നിന്നാണ് കോന്നിയൂര്‍ എന്ന സ്ഥലനാമവും തുടര്‍ന്ന് കോന്നിയും ഉണ്ടായത്. പന്തളം, പന്തളംരാജവംശം എന്നിവയുടെ പൂര്‍വ്വചരിത്രവുമായി കോന്നിയുടെ ചരിത്രം അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു. പന്തളം രാജവംശത്തിന്റെ പൂര്‍വ്വീകര്‍ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു. കൊല്ലവര്‍ഷം 79-ാം ആണ്ടില്‍ അവര്‍ കേരളക്കരയില്‍ എത്തിയെന്നാണ് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. കൊല്ലവര്‍ഷം 79 കന്നിമാസം 11-ാം തീയതി പന്തളത്തുതമ്പുരാന്‍ പാണ്ഡ്യരാജ്യത്തുനിന്നും കേരളത്തില്‍ പാര്‍ക്കാന്‍ വന്ന സമയം അദ്ദേഹത്തിന് തിരുവിതാംകൂറില്‍ നിന്നും ഒരു ചെമ്പുപട്ടയം കൊടുത്തിട്ടുണ്ട്. അത് ഇന്നും പന്തളം രാജകുടുംബത്തിന്റെ അധീനതയിലിരിക്കുന്നു.…
Read More