കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയില്‍ ആറ് താലൂക്കുകളിലായി ജൂലൈ 30ന് അകം 45 സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ജില്ലയിലെ സി.എഫ്.എല്‍.ടി.സികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2600 കിടക്കകള്‍ 45 സി.എഫ്.എല്‍.ടി.സികളിലായി സജ്ജീകരിക്കും. അടൂര്‍ താലൂക്കില്‍ നാല് സി.എഫ്.എല്‍.ടി.സി.കളും, കോന്നിയില്‍ എട്ട്, കോഴഞ്ചേരിയില്‍ ഒന്‍പത്, തിരുവല്ലയില്‍ ഒന്‍പത്, മല്ലപ്പള്ളിയില്‍ ഒന്‍പത്, റാന്നി ആറ് എന്നിങ്ങനെയാണ് സജ്ജീകരിക്കുക. 27 ന് വിവിധ താലൂക്കുകളിലായി 15 സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനമാരംഭിക്കും. 28 ന് രണ്ടും, 29 ന് 11 ഉം, 30 ന് 17 സി.എഫ്.എല്‍.ടി.സികളും പ്രവര്‍ത്തനമാരംഭിക്കും. പൂര്‍ത്തിയായ സെന്ററുകളിലും, ഇനി പൂര്‍ത്തിയാകാനുള്ള സെന്ററുകളിലും സംയുക്ത പരിശോധന നടത്തി പൂര്‍ത്തീകരിക്കാനുള്ള സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഓരോ സി.എഫ്.എല്‍ .ടി.സികളിലും പാര്‍ട്ടീഷന്‍ ചെയ്ത…
Read More