കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജിനെ പ്രകാശപൂരിതമാക്കി എല്‍റ്റി പാനല്‍ കമ്മീഷന്‍ ചെയ്തു. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി നിലവളക്കു കൊളുത്തി കമ്മീഷനിംഗ് നിര്‍വഹിച്ചു. ഇതോടു കൂടി മെഡിക്കല്‍ കോളജിന്റെ നാല് നിലകളിലുമുള്ള ഫാന്‍, ലൈറ്റ്, പ്ലഗ് പോയിന്റുകള്‍ തുടങ്ങിയവ പ്രവര്‍ത്തനക്ഷമമായി. ഒരു കോടി രൂപ മുടക്കിയാണ് എല്‍.റ്റി. പാനല്‍ സ്ഥാപിച്ചത്. ബാംഗളുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വി.വി. സിസ്റ്റംസ് ലിമിറ്റഡാണ് എല്‍.റ്റി. പാനല്‍ സപ്ലൈ ചെയ്തത്. എറണാകുളത്തുള്ള ഷൈന്‍ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനമാണ് എല്‍.റ്റി. പാനല്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഉപകരാര്‍ എടുത്തത് നിര്‍വഹിച്ചത്. 16 മീറ്റര്‍ നീളമുള്ള എല്‍.റ്റി. പാനലാണ് സ്ഥാപിച്ചിട്ടുള്ളത്. നാല് 2500 ആംപിയര്‍ എയര്‍ സര്‍ക്യൂട്ട് ബ്രേക്കറും, 2500 ആംപിയറിന്റെ എയര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ കപ്ളറും, 2000 ആപിയറിന്റെ നാല് ബ്രേക്കറും…
Read More