ജനങ്ങള്‍ ജാഗ്രത പാലിക്കുക കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പെയ്തു വരുന്നതിനാല്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി 2020 ആഗസ്റ്റ് നാല് മുതല്‍ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ തുറന്നിട്ടുള്ളതാണ്. നിലവില്‍ ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴ ഉള്ളതിനാലും ഈ മാസം ഒന്‍പത് വരെ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉള്ളതിനാലും ഈ മാസം 10 വരെ മണിയാര്‍ ബാരേജിലേക്കുള്ള നീരൊഴുക്ക് ശക്തമാകുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നു. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഈ മാസം 10വരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ചു ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ മുതല്‍ 120 സെന്റീ മീറ്റര്‍ വരെ ഉയര്‍ത്തേണ്ടതായി…
Read More