നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍(എന്‍എച്ച് ആര്‍എഫ്) നല്‍കുന്ന ബിഗ് സല്യൂട്ട് ഫോര്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന് സമ്മാനിച്ചു. അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന മനുഷ്യാവകാശ സംഘടനയാണ് എന്‍എച്ച് ആര്‍എഫ്. കോവിഡ് 19 ന്റെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മികച്ച സേവനം കാഴ്ചവയ്ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരേയും ആദരിക്കുന്ന ചടങ്ങ് കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം നടത്തി വരുന്നു. ദീര്‍ഘനാളത്തെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെയും, സംസ്ഥാന തലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരേയും കണ്ടെത്തുന്നത്. അവരുടെ സേവനത്തിനുള്ള അംഗീകാരമായും, മറ്റുള്ളവര്‍ക്ക് പ്രചോദനമായും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെയുള്ള കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ഈ ആദരവ് നല്‍കുന്നത്. കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, സന്നദ്ധ സേവന പ്രവര്‍ത്തകര്‍ എന്നിവരെയാണ് ഇതിനായി കണ്ടെത്തുക. എന്‍എച്ച്ആര്‍എഫിന്റെ ഈ ആദരം പത്തനംതിട്ട…
Read More