കേരളത്തില്‍ സിന്തറ്റിക് ഡ്രഗ് സജീവം; പെണ്‍കുട്ടികളും ഇരകള്‍

കേരളത്തില്‍ സിന്തറ്റിക് ഡ്രഗ് സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണു സിന്തറ്റിക് ഡ്രഗ്‌സ് കേരളത്തിലെത്തുന്നത്. ഡിജെ പാര്‍ട്ടികളിലും നിശാ പാര്‍ട്ടികളിലും പങ്കെടുക്കാന്‍ പോകുന്നവരില്‍ ചിലര്‍ അവിടെ വച്ചു സിന്തറ്റിക് ഡ്രഗ് മാഫിയയുമായി പരിചയത്തിലാകും. ‘അടിപൊളി ലൈഫി’നായി പെട്ടെന്നു പണം ഉണ്ടാക്കാനുള്ള മാര്‍ഗമായാണ് പലരും ഏജന്റുമാരായി മാറുന്നത്. ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലെ പാര്‍ട്ടികളില്‍ നിന്നു പരിചയപ്പെടുന്ന പ്രധാന വിതരണക്കാരനില്‍ നിന്നു ലഹരിമരുന്നു ചെറിയ അളവില്‍ മൊത്തമായി വാങ്ങി നഗരത്തില്‍ കൊണ്ടു വരികയാണ്. ഇവിടെ പുതുതലമുറക്കാരെയും വിദ്യാര്‍ഥികളെയുമാണ് ലക്ഷ്യമിടുന്നത്. പുതുതലമുറക്കാര്‍ക്കായി നഗരത്തില്‍ പലേടത്തും പാര്‍ട്ടികള്‍ നടത്തുന്നുണ്ടെന്നു പൊലീസില്‍ വിവരം ഉണ്ട്. ഇത്തരം പാര്‍ട്ടികളില്‍ വച്ചു ചെറിയ തോതില്‍ സിന്തറ്റിക് ലഹരി വിതരണം ചെയ്യും. അതിനായി പ്രത്യേക പാക്കേജാണ്. പുതുമുഖങ്ങള്‍ക്കു ചെറിയ തുകയ്ക്കു പ്രവേശനം അനുവദിക്കും. തുക നല്‍കിയാല്‍ പാര്‍ട്ടിയില്‍ പാടിയും ആടിയും രസിക്കാം. ഒപ്പം ലഹരിയും നുകരാം. ആവശ്യപ്പെടുന്ന…

Read More