കോന്നി അരുവാപ്പുലം കല്ലേലി മേഖലയില്‍ റവന്യൂ വകുപ്പ് നിരീക്ഷണം ശക്തമാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : ഭൂരഹിതരായ ലക്ഷകണക്കിന് ആളുകള്‍ അപേക്ഷകളുമായി വില്ലേജ് ഓഫീസുകളില്‍ കാത്തു കെട്ടി കിടക്കുമ്പോള്‍ പാട്ടകാലാവധി കഴിഞ്ഞ ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി ഇപ്പൊഴും കൈവശം വച്ച് ആദായം എടുക്കുന്ന കുത്തക പാട്ട കമ്പനിയെ സഹായിച്ചു കൊണ്ടിരിക്കുന്ന റവന്യൂ വകുപ്പിന്‍റെ നടപടികള്‍ അവസാനിപ്പിക്കണം എന്നു ജന മുന്നേറ്റ മുന്നണിയും ,നേതാജി കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റിയും ആവശ്യം ഉന്നയിച്ചു . പാട്ടകാലാവധി കഴിഞ്ഞ പത്തനംതിട്ട കോന്നി കല്ലേലിയില്‍ ഉള്ള 2629 ഏക്കര്‍ ഭൂമി സര്‍ക്കാരിന്‍റെ എന്നു റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടും ഹാരിസണ്‍ ഈ ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചു കൊടുത്തില്ല എങ്കില്‍ ശക്തമായ സമര പരിപാടികള്‍ തുടങ്ങും എന്നു ഭാരവാഹികള്‍ അറിയിച്ചു . ഭൂരഹിതര്‍ കുടില്‍ കെട്ടി സമരം ശക്തമാക്കുമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍…
Read More