സന നമ്പ്യാര്‍ കാന്‍ജ് മിസ് ഇന്ത്യ 2017

അമേരിക്കയിലെ മലയാളി അസ്സോസിയേഷനുകളുടെ ചരിത്രത്തില്‍ ആദ്യമായി ലോക നിലവാരത്തില്‍ ഒരു മിസ് ഇന്ത്യ സൗന്ദര്യ മത്സരം വിജയകരമായി അവതരിപ്പിച്ചു എന്ന ഖ്യാതി ഇനി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്കു സ്വന്തം, അഭിമാനത്തോടെ സംഘാടകര്‍. വൈകിട്ട് കൃത്യം അഞ്ചു മണിക്ക് തന്നെ മത്സരത്തിന് തുടക്കം കുറിച്ചു, നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ വേദിയില്‍ എത്തിയ പ്രസിഡന്റ് സ്വപ്ന രാജേഷ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാ അതിഥികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. കാന്‍ജ് ഇങ്ങനെ ഒരു സൗന്ദര്യ മത്സരം സംഘടിപ്പിച്ചതിനു പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചു സംസാരിച്ച സ്വപ്ന രാജേഷ് “മാനവി” എന്ന വനിതകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയ്ക്ക് വേണ്ടിയും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വാചാലയായി, ഇത്രയും ചിലവേറിയ ഒരു മത്സരം സംഘടിപ്പിക്കുന്നതിന് സഹായിച്ച എല്ലാ പ്രായോജകരെയും പ്രസിഡന്റ് ചടങ്ങിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് വേദി പ്രമുഖ അവതാരകന്‍ വിക്രം സിങ്ങിനു കൈമാറി, കൂടെ മിസ് ടീന്‍…

Read More