ലാ ലിഗ കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കി

മാഡ്രിഡ്: മലാഗയെ എതിരില്ലാത്ത രണ്ടു ഗോളിന് കെട്ടുകെട്ടിച്ച് ലാ ലിഗ കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സേമയും മിന്നും ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ മലാഗ കളിക്കളത്തിലെ കാഴ്ച്ചക്കാര്‍ മാത്രമായി മാറി. ലീഗിലെ 38 കളികളും പൂര്‍ത്തിയായപ്പോള്‍ റയലില്‍ നേടിയത് 93 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് 90 പോയിന്റുമായി തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോയ്ക്ക് 78 പോയിന്റാണുള്ളത്. അവസാന മത്സരം തോല്‍ക്കാതിരുന്നാല്‍ പോലും കിരീടം എന്ന ലക്ഷ്യവുമായിറങ്ങിയ റയല്‍ പക്ഷേ അങ്ങനെ പേരിനു ജയിക്കാനായല്ല വന്നതെന്ന തരത്തിലാണ് ആദ്യം മുതല്‍ കളിച്ചത്. വിജയത്തോടെ കിരീടനേട്ടം ആഘോഷിക്കുമെന്ന് തീരുമാനിച്ചുറപ്പിച്ചതുപോലെയായിരുന്നു അവരുടെ ഓരോ നീക്കങ്ങളും. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മലാഗന്‍ പ്രതിരോധക്കോട്ട നെടുകെപിളര്‍ന്ന് ഇസ്‌കോ നല്‍കിയ പാസ് റൊണാള്‍ഡോ തെല്ലും പിഴക്കാതെ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങി 55-ാം മിനിറ്റില്‍ കരിം ബെന്‍സേമയും…

Read More