രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

  konnivartha.com;രണ്ട് മലയാളി വിദ്യാര്‍ഥികളെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21) , റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരിച്ചത്.   ചിക്കബന്നാവര കോളേജിലെ ബിഎസ്‌സി രണ്ടാം സെമസ്റ്റർ നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്. പാളം മുറിച്ചു കടക്കുന്നതിന് ഇടയില്‍ ട്രെയിന്‍ ഇടിച്ചതാകാന്‍ ആണ് സാധ്യത എന്ന് അറിയുന്നു .ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു . മൃതദേഹം രാമയ്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .  

Read More

മോഷ്ടിച്ച ബൈക്കുമായി പാഞ്ഞു : ബൈക്ക് മറിഞ്ഞു “കുട്ടിക്കള്ളന് “ഗുരുതരപരിക്ക്

  പത്തനംതിട്ട ജനറല്‍ ആശുപത്രി മുറ്റത്ത്‌ വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച് കൊണ്ട് പോയ സംഘത്തിലെ പ്രധാനി അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലായി. പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ  സംഘം ആണ് ബൈക്ക് മോഷ്ടിച്ചത് . ഈ ബൈക്കില്‍ സഞ്ചരിക്കവേ രാത്രിയില്‍ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മന്ദിരംപടി ജങ്ഷനിലാണ് അപകടമുണ്ടായത് .ബൈക്ക് കെട്ടിടത്തിലിടിച്ച് റബ്ബര്‍ത്തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടം . ഗുരുതരമായി പരിക്കേറ്റ കുട്ടിക്കള്ളനെ റാന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പതിനാറും പതിനാലും വയസുള്ള ആളുകള്‍ ആണ് ബൈക്ക് മോഷ്ടിച്ചത് . പതിനാലുകാരന്‍ മുന്‍പും ബൈക്ക് മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് .

Read More

റാന്നി കൊല്ലമുളയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ ലഹരി ശേഖരത്തിന്‍റെ നേർ കാഴ്ച

നിയമപരമായ മുന്നറിയിപ്പ് :   മദ്യപാനവും മറ്റു ലഹരി വസ്തുക്കളും  ആരോഗ്യത്തിനു ഹാനികരം      konnivartha.com; പൊതു പ്രവര്‍ത്തകരുടെ ഇടപെടീല്‍ മൂലം പത്തനംതിട്ട റാന്നി കൊല്ലമുളയിലെ വീട്ടില്‍ നിന്നും സംസ്ഥാന എക്സൈസ് പാര്‍ട്ടി കണ്ടെത്തിയത് ലക്ഷങ്ങളുടെ ലഹരി ശേഖരണം ആണ് . നാളുകളായി ശേഖരിച്ചു വെച്ച് മദ്യ വില്‍പ്പന ശാലകള്‍ അവധിയുള്ള ദിനങ്ങളില്‍ കൂടിയ വിലയ്ക്ക് വിറ്റ് വന്‍ ലാഭം കൊയ്യുന്ന കച്ചവടം ആണ് നടന്നു വന്നത് . പലചരക്ക് കടകളില്‍ “സാധനം “ശേഖരിച്ചു വെച്ച് വില്‍ക്കുന്ന പോലെ വീട്ടിലെ ഓരോ മുറിയിലും ആയിരങ്ങളുടെ മദ്യം ആണ് ശേഖരിച്ചു വെച്ചത് . പല ബിവറേജസ്സില്‍ നിന്നും പലപ്പോഴായി വാങ്ങി ശേഖരിച്ചു കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തി ലക്ഷങ്ങളുടെ വരുമാനം ആണ് ഓരോ മാസവും നേടിയത് . മദ്യത്തോട് ഒപ്പം ഹാന്‍സ് പോലെയുള്ള നിരോധിത ലഹരി വസ്തുക്കളും കണ്ടെത്തി…

Read More

ഇരു വശത്തും കടുവയുംപുലിയും മറു വശങ്ങളില്‍ ആന നടുക്ക് കുമ്പളത്താമൺ ഗ്രാമം

  konnivartha.com; വന്യമൃഗ ആക്രമണങ്ങളിൽ കന്നുകാലികള്‍ക്കും കൃഷിയ്ക്കുംനാശനഷ്ടം നേരിടുന്ന മേഖലയായി വടശ്ശേരിക്കര കുമ്പളത്താമൺ ഗ്രാമം മാറുന്നു .നാല് വശത്ത് നിന്നും വന്യ മൃഗങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങതോടെ നടുക്കുള്ള കുമ്പളത്താമൺ ഗ്രാമത്തിലെ താമസക്കാര്‍ ആശങ്കയില്‍ ആണ് .   ഇരു വശത്തും കടുവയുംപുലിയും മറു വശങ്ങളില്‍ ആന നടുക്ക് കുമ്പളത്താമൺ ഗ്രാമം എന്ന സ്ഥിതിയില്‍ ആണ് ജനം .ജനങ്ങളുടെ പ്രതികരണങ്ങളില്‍ വനം വകുപ്പിന് ഇളക്കം ഇല്ല . ഒരു കൂട് കൊണ്ട് വെച്ചിട്ട് വന്യ മൃഗം ഇതില്‍ കയറിയാല്‍ പിടികൂടി വനത്തില്‍ വിടാം എന്ന മനോഭാവം മുറുകെ പിടിക്കുന്ന വകുപ്പ് ആണ് വനം വകുപ്പ് . മനുഷ്യ വന്യ മൃഗ സംഘര്‍ഷം കുറയ്ക്കാന്‍ ആധുനിക ഹാളുകളില്‍ യോഗം കൂടുന്ന വകുപ്പുകള്‍ സാധാരണ ജനത്തിന്‍റെ ആത്മ രോക്ഷം തിരിച്ചറിയണം . കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം കുമ്പളത്താമൺ ഡയറി ഫാമിലെ…

Read More

തലച്ചിറ മുക്കുഴിയിലും കാട്ടാന :നാട് ഭീതിയില്‍

  konnivartha.com: കുമ്പളാത്താമണ്ണിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനശല്യം അതി രൂക്ഷം . പകൽസമയം തലച്ചിറ മുക്കുഴിയില്‍ കാട്ടാന ഇറങ്ങി .ഇതോടെ ഈ പ്രദേശവാസികള്‍ ഭീതിയിലാണ് .മുമ്പ് എങ്ങും കാട്ടാന എത്താത്ത പ്രദേശമായിരുന്നു തലച്ചിറയും മുക്കുഴിയും .ഇപ്പോള്‍ ഇവിടേയ്ക്കും കാട്ടാന എത്തി . കുമ്പളത്താമൺ മുക്കുഴി റോഡിൽ മുക്കുഴി ജങ്ഷന് സമീപത്തുകൂടിയാണ് കാട്ടാനയെത്തിയത്.ആന ഓടി റോഡ് മുറിച്ചുകിടന്നുപോകുന്ന ദൃശ്യങ്ങൾ സമീപ വീട്ടിലെ നിരീക്ഷണ ക്യാമറയിൽനിന്ന് ലഭിച്ചു.കുമ്പളത്താമൺ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം തുടരുകയാണ് . പടക്കം പൊട്ടിച്ചും മറ്റും ഇവയെ താല്‍ക്കാലികമായി ഓടിക്കുന്നു എങ്കിലും ഇവ വീണ്ടും മടങ്ങി വരുന്നു . സോളാര്‍ വേലികള്‍ സ്ഥാപിക്കണം എന്ന് ആണ് നാട്ടുകാരുടെ ആവശ്യം .

Read More

ദേശീയ ഡോക്‌ടേഴ്‌സ് ദിനം : സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി “തപസ്”

  konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ് ) ദേശീയ ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ 1 ന് സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. റാന്നി ഉതിമൂട് കോർണർ സ്റ്റോൺ ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. കുട്ടികളിൽ ഉണ്ടാകുന്ന ദന്ത രോഗങ്ങൾ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ ക്യാമ്പിൽ മുന്നൂറിൽ അധികം കുട്ടികൾ പരിശോധനക്ക് വിധേയമായി. ക്യാമ്പിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ ജോയ്‌സ് ചാക്കോ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോക്ടർസ്മാരായ റിനു രാജൻ,സൗമിത്ര പി. ആർ. എന്നിവരെ ആദരിച്ചു. സ്കൂൾ ക്യാമ്പ് കോർഡിനേറ്റർ വിജി കെ പിള്ള, ശ്രീജിത്ത്‌ മോഹൻ പ്രമാടം, റാണി പി. മെറിൻ എന്നിവർ പങ്കെടുത്ത ക്യാമ്പ് തപസ് അംഗങ്ങളായ സനൂപ് കോന്നി, ആകാശ് പന്തളം, രാജേഷ് കിടങ്ങന്നൂർ, ബിനുകുമാർ കോന്നി, ജോയ്‌സ് കുമ്പഴ,…

Read More

മാലിന്യനിര്‍മാര്‍ജനത്തില്‍ വേറിട്ട പദ്ധതി: അങ്ങാടി ഗ്രാമപഞ്ചായത്ത്

  konnivartha.com: മാലിന്യനിര്‍മാര്‍ജനത്തില്‍ വേറിട്ട പദ്ധതിയുമായി അങ്ങാടി ഗ്രാമപഞ്ചായത്ത്. വിദ്യാലയങ്ങളില്‍ പെന്‍ ബൂത്ത് സ്ഥാപിച്ച് ശ്രദ്ധനേടുകയാണ് പഞ്ചായത്ത്. ഹരിത വിദ്യാലയങ്ങളായി മാറ്റുകയാണ് ലക്ഷ്യം. 2024-2025 ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് വിദ്യാലയങ്ങളില്‍ പെന്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. ആദ്യ ഘട്ടത്തില്‍ 12 വിദ്യാലയത്തില്‍ പെന്‍ ബൂത്ത് തയ്യാറാക്കി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേന അടക്കമുളള പരിസ്ഥിതിമലിനീകരണം തടയാന്‍ പെന്‍ ബൂത്തുകള്‍ക്കാകും. പ്രഥമ അധ്യാപകര്‍ക്കാണ് ചുമതല. ബൂത്ത് നിറയുന്ന മുറയ്ക്ക് ഹരിതകര്‍മ സേനയുടെ സഹായത്തോടെ പുനരുപയോഗത്തിന് ക്ലീന്‍ കേരളയ്ക്ക് കൈമാറും. അങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആര്‍ രാജേഷ് കുമാര്‍ നേതൃത്വം നല്‍കുന്നു. പദ്ധതിയുടെ ഭാഗമായി ബയോ ബിന്നുകളും വിതരണം ചെയ്തു. പ്ലാസ്റ്റിക്ക് പേനയുടെ ഉപയോഗം കുറച്ച് മഷിപ്പേനയിലേക്ക് മാറാനാണ് ശ്രമം. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ പുനരുപയോഗവും ശാസ്ത്രീയ സംസ്‌കരണ രീതിയും തരംതിരിക്കലും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പഞ്ചായത്തിനുള്ളതെന്ന് പ്രസിഡന്റ് ബിന്ദു റെജി പറഞ്ഞു.

Read More

കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു

  konnivartha.com: പത്തനംതിട്ട പെരുന്നാട് മഠത്തുംമൂഴിയില്‍ കത്തിക്കുത്തില്‍ യുവാവ് മരിച്ചു.  പെരുന്നാട് മാമ്പാറ പടിഞ്ഞാറേ ചരുവിൽ ജിതിൻ ഷാജി (34) )യാണ്  മരണപ്പെട്ടത് .യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റൊരു യുവാവിനും കത്തിക്കുത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.പ്രതികള്‍ക്കായി അന്വേഷണം ശക്തം. രാഷ്ട്രീയ സംഘർഷമല്ല കൊലപാതക കാരണമെന്നാണ് പോലീസ് വിശദീകരണം. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജില്ലയിലൊട്ടാകെ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു

Read More

റാന്നി അമ്പാടി കൊലക്കേസ്: മൂന്നു പ്രതികള്‍ പിടിയില്‍

  പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്. എറണാകുളത്തുനിന്നാണ് മൂന്ന് പ്രതികളും പിടിയിലായത്.   24 വയസുള്ള അമ്പാടി സുരേഷാണ് മരിച്ചത്. ബിവറേജസ് കോര്‍പ്പറേഷനു മുന്നില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് അരുംകൊലയില്‍ എത്തിയത്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.മന്ദമരുതിയില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു എന്ന് വിവരം ആയിരുന്നു പോലീസിന് കിട്ടിയത്. എന്നാല്‍ ദേഹത്തെ പരുക്കുകള്‍ സംശയത്തിന് ഇടയാക്കി. അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിപ്പെടുന്നത്.   കൊല്ലപ്പെട്ട അമ്പാടിയും സഹോദരങ്ങളും റാന്നി ബീവറേജസ് കോര്‍പ്പറേഷന്‍ മുന്നില്‍ വച്ച് ചേത്തക്കല്‍ സ്വദേശികളായ ഒരു സംഘവുമായി വാക്ക് തര്‍ക്കം നടന്നു. പിന്നീട് മറ്റൊരു സ്ഥലത്ത് വച്ച് സംഘങ്ങള്‍ ചെറുതായൊന്ന് ഏറ്റുമുട്ടി. മന്ദബരിതയിലേക്ക് വാ കാണിച്ചു തരാം എന്ന് രണ്ട് സംഘങ്ങളും വെല്ലുവിളിക്കുകയായിരുന്നു.…

Read More

റാന്നി:ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 12.8 കോടി രൂപയുടെ പദ്ധതി:അഡ്വ പ്രമോദ് നാരായൺ എംഎൽഎ

  konnivartha.com: റാന്നി നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 12.8 കോടി രൂപയുടെ പദ്ധതിക്ക് ശുപാർശ ചെയ്തതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റോഡുകളുടെ എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി നൽകിയിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ ചെയ്തു പദ്ധതികൾ നടപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു. റോഡുകളുടെ പേരും അവയ്ക്ക് നിശ്ചയിച്ചിരിക്കുന്ന തുക ലക്ഷത്തിൽ ബ്രാക്കറ്റിലും ചുവടെ കൊടുത്തിരിക്കുന്നു. konnivartha.com: പേഴുംപാറ – പത്താം ബ്ലോക്ക് (50), അഞ്ചു കുഴി – മുക്കം റോഡ് (50), നീരാട്ടുകാവ് മർത്തോമാ പള്ളിപ്പടി പുഞ്ചിരിമുക്ക് റോഡ് (25), ആഞ്ഞിലി മുക്ക് – കൊച്ചുകുളം – തെക്കേക്കര റോഡ് (30), വലിയകാവ് മന്ദമരുതി റോഡ് (25), മന്ദിരം പള്ളിപ്പടി – പുതുശ്ശേരി മല റോഡ് (40) , വഞ്ചികപ്പാറ – ചീനിക്കണ്ടം റോഡ് (40) , അത്തിയാൽ – മേത്താനം റോഡ് (30),…

Read More