പത്തനംതിട്ട ജില്ലയില്‍ സാമൂഹ്യ വ്യാപനം മുന്നില്‍കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളും ക്ലസ്റ്ററും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ വ്യാപനം മുന്നില്‍കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പുതിയ സി.എഫ്.എല്‍.ടി.സികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്തുന്നതിനു ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദൈനംദിനം രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണുകളും ക്ലസ്റ്ററുകളും രൂപപ്പെട്ടത്. ഓരോ ഗ്രാമപഞ്ചായത്തിലും 100 ബെഡുകള്‍ എന്നുള്ള രീതിയില്‍ സി.എഫ്.എല്‍. ടി.സികള്‍ ക്രമീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സി.എഫ്.എല്‍.ടി.സികളിലെ സാമ്പത്തിക സഹായത്തെ സംബന്ധിച്ചുള്ള ഉത്തരവുകള്‍ എല്ലാ തലത്തിലും എത്തിയിട്ടുണ്ട്. ചിലവുകള്‍ നടത്തുന്നതിനായി രണ്ടു ഗഡുക്കളായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ തുക നല്‍കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തന്നെ ചിലവുകള്‍ വഹിക്കാം. സി.എഫ്.എല്‍.ടി.സികള്‍ക്കായി കണ്ടെത്തിയ കെട്ടിടങ്ങളില്‍ 100 ബെഡുകള്‍ ക്രമീകരിക്കാന്‍ സാധിക്കുന്നതാണ്…

Read More