വളര്‍ത്തുമൃഗങ്ങള്‍ക്ക് ഖരാഹാരം പദ്ധതി തുടങ്ങി

  കോവിഡ് പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും ആനകള്‍ക്കും ഖരാഹാരം നല്‍കുന്ന പദ്ധതിയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ശ്രീകൃഷ്ണപുരം “വിജയ് “എന്ന ആനയ്ക്ക് ശര്‍ക്കരയും പഴവും നല്‍കി നിര്‍വ്വഹിച്ചു. ഗവ. മൃഗാശുപത്രിയില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി ലോക് ഡൗണ്‍ മൂലം വളര്‍ത്തുമൃഗങ്ങള്‍ക്കും സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകള്‍ക്കും തീറ്റ നല്‍കുന്നതിലെ പ്രതിസന്ധി സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത പരിവര്‍ത്തന ഫണ്ടില്‍ നിന്നും 5 കോടി രൂപ മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ചിരുന്നു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അംഗീകരിച്ച് നല്‍കിയ ജില്ലയിലെ 18 ആനകളുടെ ഒരു ദിവസത്തെ ഖരാഹാരത്തിന് വേണ്ടി വരുന്ന 800 രൂപയുടെ 50 ശതമാനം എന്ന കണക്കില്‍ 40 ദിവസത്തേക്ക് 16000 രൂപയുടെ ഖരാഹാരമാണ് ആന ഉടമയ്ക്ക് നല്‍കിയത്. ഒരു ആനയ്ക്ക് 120 കിലോ അരി,…

Read More