പത്തനംതിട്ട ജില്ലാ സര്‍ക്കാര്‍ വാര്‍ത്തകള്‍

ആദ്യഘട്ടത്തില്‍ 67424 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു ……………………………….. ജില്ലയില്‍ ആദ്യഘട്ടമായി ഈ മാസം എട്ടുവരെ 200 റേഷന്‍ ഡിപ്പോകളിലായി 67424 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ ജി.പ്രസന്നകുമാരി അറിയിച്ചു. ജില്ലയില്‍ ആകെ 833 റേഷന്‍ ഡിപ്പോകളും 319563 റേഷന്‍ കാര്‍ഡുകളുമാണുള്ളത്. രണ്ടാംഘട്ട റേഷന്‍ കാര്‍ഡ് വിതരണം ഈ മാസം 12 മുതല്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വിതരണ സമയം. കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗമോ തിരിച്ചറിയല്‍ രേഖയും നിലവിലുള്ള റേഷന്‍ കാര്‍ഡുമായി വിതരണ കേന്ദ്രത്തിലെത്തണം. ജൂണ്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണം അഞ്ചാം തീയതി മുതല്‍ പുതുക്കിയ പട്ടികപ്രകാരം ആരംഭിച്ചിട്ടുണ്ട്. യഥാസമയം പുതുക്കിയ റേഷന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് പുതുക്കിയ പട്ടിക പ്രകാരം അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ലഭിക്കും. റേഷന്‍ കാര്‍ഡ് റേഷന്‍ ഡിപ്പോകളില്‍ ഹാജരാക്കുന്ന…

Read More