റമദാന്‍ ക്വിറ്റുമായി പി എം എഫ് പ്രവര്‍ത്തകരെത്തി

റിയാദ് : റമദാന്‍ കാരുണ്യത്തിന്റെ പുണ്ണ്യവുമായി പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മരുഭൂമിയില്‍ ആടുകളെയും ഒട്ടകത്തെയും മേയ്ക്കുന്ന പാവപെട്ട പ്രവാസികളെ തിരഞ്ഞ് പ്രധാന റോഡില്‍ നിന്നും ഉള്‍പ്രദേശത്തേക്ക് യാത്ര ചെയ്താണ് റമദാന്‍ കിറ്റ് വിതരണം നടത്തിയത്. കിറ്റില്‍ 5 കിലോ അരി, എണ്ണ, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് ദിവസം നീണ്ട്‌നില്‍ക്കുന്ന ക്വിറ്റ് വിതരണമാണ് പി എം എഫ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്ഷം പ്രവാസി മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച റമദാന്‍ കിറ്റ് വിതരണം പല സംഘടനകളും മാതൃക ആക്കിയിരുന്നു.നോമ്പ് തുറയെന്ന ആഡംബര റംസാന്‍ വിരുന്നുകളില്‍ നിന്നും വ്യത്യസ്തമായി സൗദിയിലുടനീളം പി എം എഫ് യൂണിറ്റുകള്‍ റമദാന്‍ കിറ്റുകള്‍ വിതരണം നടത്തി വരുന്നതായി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോക്ടര്‍ അബ്ദുള്‍ നാസര്‍ അറിയിച്ചു. പി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും സൗദിയിലെ സിറ്റി…

Read More