പത്തനംതിട്ട : ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും കുറവുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും മഴക്കാലരോഗങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതിന് ആവശ്യത്തിനു ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യ മന്ത്രിയുമായി ആലോചിച്ച് അടിയന്തിരമായി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. രോഗ പ്രതിരോധം, ശുചീകരണം, പദ്ധതി തുക വിനിയോഗം തുടങ്ങിയവ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശഭരണ ഭാരവാഹികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി ജില്ലയിലെ എല്ലാ തദ്ദേഭരണ സ്ഥാപനങ്ങളിലും വാര്‍ഡുതല സാനിട്ടേഷന്‍ കമ്മിറ്റികള്‍ ഉടന്‍ ചേരണം. 22ന് പഞ്ചായത്തുകളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ഇതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കണം. വാര്‍ഡ് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വാര്‍ഡ് അംഗങ്ങള്‍ മുന്‍കൈയെടുക്കണം. 25000 രൂപയാണ് ഒരു വാര്‍ഡില്‍ ശുചീകരണത്തിനായി ചെലവാക്കാവുന്നത്. ഇതില്‍ പതിനായിരം രൂപ വീതം…
Read More