മഴയെ സ്നേഹിക്കുന്നവര്‍ക്ക് മഴക്കാല വിനോദസഞ്ചാരം കോന്നിയില്‍ നിന്നും തുടങ്ങാം പ്രകൃതി കനിഞ്ഞ് അനുഗ്രഹം ചൊരിഞ്ഞ വന മേഖല .ഇത് പത്തനംതിട്ട ജില്ലക്ക് സ്വന്തമാണ് .സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ മലയോര ജില്ലക്ക് അവകാശപ്പെടാന്‍ അനവധി കാര്യങ്ങള്‍ ഉണ്ടെങ്കിലും വിനോദ സഞ്ചാര ഭൂപടത്തില്‍ ജില്ലയുടെ സ്ഥാനം ഉയര്‍ന്നു കഴിഞ്ഞു .5 ദിവസത്തെ വിനോദ സഞ്ചാരത്തിനു പറ്റിയ ഇടമായി പത്തനംതിട്ട ജില്ല മാറി കഴിഞ്ഞു. കിഴക്ക് തമിഴ്നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.വടക്ക് കോട്ടയം ജില്ലയും തെക്ക് കൊല്ലം ജില്ല,കിഴക്ക് ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളും തമിഴ്നാടും,പടിഞ്ഞാറു ഭാഗം ആലപ്പുഴ ജില്ലയും അതിര് കാക്കുമ്പോള്‍ ശബരിമല കാടുകളുടെ പുണ്യവും പേറി പമ്പഒഴുക്കുന്നു , പമ്പയാറും, ആർതിയാറും, കക്കടയാറും, കക്കാറും പിന്നെ കല്ലാറും ചേർന്നൊഴുകുന്നതാണ് പമ്പാനദി. ശബരിമലയില്‍ നിന്നും ഉത്ഭവിക്കുന്ന പമ്പ, റാന്നി താലൂക്കിന്റെ മിക്കഭാഗങ്ങളിലൂടെയുമൊഴുകി ആലപ്പുഴ ജില്ലയിലൂടെ…
Read More