കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ ശ്രദ്ധിയ്ക്കുക

  കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികള്‍ ആവണിപ്പാറയെ മറന്നോ കോന്നി നിയോജകമണ്ഡലത്തിലെ അവസാന ബൂത്തായ ഒറ്റപ്പെട്ട ആവണിപ്പാറയെ മുന്നണി സ്ഥാനാര്‍ഥികള്‍ മറന്നു പോയോ എന്ന് വോട്ടര്‍മാര്‍ ചോദിക്കുന്നു . പേരിനു രണ്ടു പോസ്റ്റര്‍ ഒട്ടിച്ചു . തങ്ങളുടെ ആവശ്യങ്ങള്‍ ഇതുവരെ ആരും നേടിതന്നില്ല . അക്കരെ ഇക്കരെ കടക്കുവാന്‍ ഒരു പാലം വേണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണ് . വനം വകുപ്പ് തടസം നില്‍ക്കുന്നതിനാല്‍ കോന്നി മണ്ഡലത്തിലെ അരുവാപ്പുലം ആവണിപ്പാറ ഗിരി വര്‍ഗ്ഗ കോളനിക്കാര്‍ തങ്ങളുടെ ആവശ്യം ഉന്നയിച്ചത് അംഗന്‍ വാടിയില്‍ പോളിങ് സ്റ്റേഷന്‍ ഒരുക്കാന്‍ എത്തിയ സര്‍ക്കാര്‍ ജീവനക്കാരോട് . കോന്നി അരുവാപ്പുലം ആവണിപ്പാറ ഗിരിജന്‍ കോളനി (212)അംഗന്‍ വാടി ബൂത്തില്‍ 66 വോട്ടര്‍മാര്‍ ഉണ്ട് .36 സ്ത്രീ വോട്ടര്‍മാര്‍ . എല്ലായിടത്തും ഒന്നില്‍ കൂടുതല്‍ തവണ സ്ഥാനാര്‍ഥികള്‍ ചെന്നിട്ടും ആവണിപ്പാറയെ മറന്നു എന്നും…

Read More