മൊയ്തീന് പുത്തന്‍ചിറ ഖത്തറിനെ അയല്‍രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയ നടപടിയെ പിന്തുണച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന അമേരിക്കന്‍ സഹായത്തോടെ ഇസ്രയേലിനുവേണ്ടി നടത്തിയ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഖത്തറിനെതിരായ നീക്കം തീവ്രവാദത്തിന് അന്ത്യം കുറിക്കുന്നതിന്റെ തുടക്കമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നതെങ്കിലും അതില്‍ സത്യവും സത്യവിരുദ്ധവുമുണ്ട്. ഖത്തര്‍ വിഷയത്തില്‍ ട്രംപ് ആദ്യമായാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രതികരിക്കുന്നത്. തന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നതായും അദ്ദേഹം പറയുന്നു. റാഡിക്കല്‍ ചിന്താഗതിയെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നു ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തില്‍ വിവിധ ലോകനേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി ട്രംപ് വ്യക്തമാക്കുന്നു. വിവിധ ലോകനേതാക്കള്‍ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് സൗദി അറേബ്യയെ മാത്രം ഉദ്ധരിച്ചാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. കാരണം, സൗദിയുടെ ശത്രു രാജ്യമാണ് ഇറാന്. അമേരിക്കയുടേയും കണ്ണിലെ കരടായി ഇറാന് നിലനില്ക്കുന്നു. ഖത്തറാകട്ടേ ഇറാനോട് മൃദുസമീപനവും…
Read More