കാലിചന്തകളില് കശാപ്പിനായി മൃഗങ്ങളെ വില്ക്കരുതെന്ന കേന്ദ്ര സര്ക്കാരിന്റെ നിയന്ത്രണം കോര്പ്പറേറ്റുകളെ സഹായിക്കാനാണെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. തണ്ണിത്തോട് മൂഴിയില് നിര്മിച്ച കൃഷിഭവന്റെയും മൃഗാശുപത്രിയുടെയും കെട്ടിട ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില് 80 ശതമാനം വരുന്ന കര്ഷകരില് പകുതിയിലേറെയും ക്ഷീര കര്ഷകരാണ്. കറവ വറ്റിയ പശുക്കള് കര്ഷകര്ക്ക് ബാധ്യതയാകുന്നതോടെ വിപണിയില് കോര്പ്പറേറ്റുകള്ക്ക് പിടിമുറുക്കാനേ കേന്ദ്രം കൊണ്ടുവന്ന നിയമംമൂലം സാധിക്കുകയുള്ളൂ. സംസ്ഥാനത്ത് പാലുത്പാദനത്തില് 17 ശതമാനം വര്ധന ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ക്ഷീരകര്ഷക കടാശ്വാസ പദ്ധതി നടപ്പാക്കാന് സാധിച്ചു എന്നത് നേട്ടമാണ്. വനമേഖലയിലെ പട്ടയ വിതരണത്തിന് വനം വകുപ്പ് എതിരല്ല. 1977 മുതല് കൈവശം വച്ചിരിക്കുന്ന ഭൂമി കേന്ദ്ര സംസ്ഥാന മാനദണ്ഡങ്ങള് പാലിച്ച് നല്കുന്നതില് സര്ക്കാരിന് വിയോജിപ്പില്ല. യൂക്കാലിപ്റ്റസ്, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയ മരങ്ങള് വച്ചുപിടിപ്പിക്കുന്നത് പരമാവധി കുറയ്ക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തില് മരണപ്പെട്ടവരുടെ ആശ്രിതര്ക്കുള്ള ധനസഹായം വേഗത്തില്…
Read More