ശരണ വഴികളില്‍ സഹായകരമായി സൌജന്യ ആംബുലന്‍സ് സേവനം : മെഡിക്കെയര്‍ കോന്നിയില്‍ മാതൃക

കോന്നി മേഖലയില്‍ വാഹന അപകടം നടന്നാല്‍ പരിക്കു പറ്റിയവരെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ സൌജന്യമായി എത്തിക്കുന്ന ആംബുലന്‍സ് സര്‍വീസ് കോന്നിയില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ച വെച്ചു കൊണ്ട് അനേകായിരം ആളുകള്‍ക്ക് സഹായകരമാകുന്നു .കോന്നി മെഡി ക്കെയര്‍ ആംബുലന്‍സ് സര്‍വ്വിസ് ആണ് ജീവകാരുണ്യ രംഗത്ത് വേറിട്ട സേവനം നല്‍ക്കുന്നത് .വാഹനാപകടം ഓഫീസ്സില്‍ അറിഞ്ഞാല്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്ക് ആംബുലന്‍സ് എത്തിച്ചേരുകയും അപകടത്തില്‍ പെട്ട ആളിന്‍റെ പരിക്കിന്‍റെ കാഠിന്യം അനുസരിച്ച് വേഗത്തില്‍ ചികിത്സ ലഭിക്കുന്ന അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യും .യാതൊരു പ്രതിഫലവും കൂടാതെ മാനുഷിക പരിഗണന നല്‍കിക്കൊണ്ട് മെഡിക്കെയര്‍ പ്രവര്‍ത്തകര്‍ സേവനത്തിലാണ്.കോന്നിയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആംബുലന്‍സ് ഇല്ലാത്തത് ആണ് ഇത്തരം ഒരു സേവനത്തിലേക്ക് ചിന്തിക്കുവാന്‍ കാരണം എന്ന് കോന്നിയിലെ അമരക്കാരന്‍ വിഷ്ണു പറഞ്ഞു .നിര്‍ധന രോഗികള്‍ക്ക് പണം നല്‍കാതെ അടുത്തുള്ള ആശുപത്രിയില്‍ എത്തുവാനും മെഡിക്കെയര്‍ ആംബുലന്‍സ്സ്…

Read More