സിഡിറ്റിൽ വാക് ഇൻ ഇന്റവ്യൂ സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് ലെവൽ ഏജൻസി ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് പ്രോജക്ടിലേയ്ക്ക് കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ വേതനം 21,175 രൂപ. മൂന്ന് വർഷ Engineering Diploma in CS/IT/Electronics, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 27ന് രാവിലെ 10 മണി മുതൽ സി-ഡിറ്റ് ഓഫീസുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള ഒഴിവുകൾക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് സിറ്റി സെന്റർ – സ്റ്റാച്യുവിലെ എസ് എം എസ് എം ഇൻസ്റ്റിറ്റൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്സിലെ ഓഫീസിൽ നടക്കും. എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലുള്ള ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് റീജിയണൽ സെന്റർ– ഡി-ബ്ലോക്ക്, സെക്കൻഡ് ഫ്ലോർ, ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം, കലൂർ, എറണാകുളത്ത് നടക്കും.…
Read More