വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍ :ബാഗില്‍ മദ്യക്കുപ്പിയും പണവും

  പത്തനംതിട്ടയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍. ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി. ക്ലാസിനു പുറത്തിറക്കിയ വിദ്യാര്‍ഥിയുടെ വീട്ടുകാരെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു.  പത്തനംതിട്ട കോഴഞ്ചേരിയിലെ ഒരു സ്‌കൂളിലാണ് സംഭവം. പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന് തോന്നിയ സംശയമാണ് മദ്യക്കുപ്പിയും പണവും കണ്ടെത്തുവാന്‍ കഴിഞ്ഞത് . പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണെന്ന് പോലീസും പറയുന്നു

Read More

130-മത് മാരാമണ്‍ കണ്‍വന്‍ഷന്‍: 2025 ഫെബ്രുവരി 09 മുതല്‍ 16 വരെ

konnivartha.com: ലോക പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 09-ാം തീയതി ഞായറാഴ്ച മുതല്‍ 16-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. ഫെബ്രുവരി 09-ാം തീയതി ഞായറാഴ്ച 2.30 ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. മണല്‍പ്പുറത്തേക്കുള്ള താത്ക്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ജനുവരി 6-ന് അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ നിര്‍വ്വഹിച്ചു. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗണ്‍സില്‍ (W.C.C ) ജനറല്‍ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലാന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍…

Read More

‘കോഴഞ്ചേരി പുഷ്പമേള’ യ്ക്ക് തുടക്കം

  konnivartha.com: കോഴഞ്ചേരി: കാഴ്ചകൾക്ക് നിറമേകി ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സംഘടിപ്പിച്ചു വരുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ പുഷ്‌പോത്സവമായ ‘കോഴഞ്ചേരി പുഷ്പമേള’ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുടങ്ങി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. അഗ്രിഹോർട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. സെയ്ന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി റവ.ഫാ.ഏബ്രഹാം തോമസ് മുഖ്യപ്രഭാഷണം നടത്തി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, പുഷ്പമേള രക്ഷാധികാരി റോയി എം.മുത്തൂറ്റ്, അഗ്രിഹോർട്ടി സൊസൈറ്റി ജനറൽ കൺവീനർ പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഇരുപ്പക്കാട്ട്, പുഷ്പമേള കമ്മിറ്റി ഖജാൻജി വിജോ പൊയ്യാനിൽ, വൈസ് ചെയർമാൻ ഷാജി പള്ളിപ്പീടികയിൽ, ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി കൊച്ചുതുണ്ടിയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത ഉദയകുമാർ, പുഷ്പമേള ജനറൽ കൺവീനർ ബിജിലി പി.ഈശോ, എന്നിവർ പ്രസംഗിച്ചു. പുഷ്പമേളയോട് അനുബന്ധിച്ച്…

Read More

പൊയ്യാനില്‍ കോളജ് ഓഫ് നേഴ്‌സിംഗ് ഇനി ഹരിത കാമ്പസ്

konnivartha.com: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി പൊയ്യാനില്‍ കോളജ് ഓഫ് നേഴ്‌സിംഗിനെ ഹരിത കാമ്പസായി പ്രഖ്യാപിച്ചു.   ഹരിത കാമ്പസ് പദവി നേടുന്ന ജില്ലയിലെ ആദ്യ നേഴ്‌സിംഗ് കോളജാണിത്. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് ഹരിത കാമ്പസ് പ്രഖ്യാപനം നടത്തി. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ജി. അനില്‍ കുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍ ഗോകുല്‍, പഞ്ചായത്ത് അംഗം ഗീതു മുരളി,  ഡോ. വി എസ് പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

130-ാമത് മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 9 മുതല്‍ 16 വരെ

  konnivartha.com: 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാനദിയിലെ മാരാമണ്‍ മണല്‍പുറത്ത് നടക്കും . മാരാമണ്‍ കണ്‍വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ ആരംഭിച്ചു.മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് മാരാമണ്‍ കണ്‍വന്‍ഷൻ നടക്കുന്നത് മാർത്തോമ്മാ സഭയുടെ ഒരു പോഷകസംഘടനയായ മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്‌മയാണ് മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്നു.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് മാരാമണ്‍ .മാരാമണ്ണിൽപമ്പാനദിയുടെ തീരത്താണ് കൺവൻഷൻ നടത്തപ്പെടാറുള്ളത്. 8 ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ 1896-ലാണ് ആരംഭിച്ചത്.

Read More

പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നര ബലി : കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും

  konnivartha.com : പത്തനംതിട്ടയുടെ നരബലിയുമായി ബന്ധപ്പെട്ട് രണ്ടാമത്തെയാളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. റോസ്ലിയുടേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടമാണ് കണ്ടെത്തിയത്. ഒരു തലയോട്ടി, ഒരു ചുവന്ന കുടം തുടങ്ങിയവയും കണ്ടെത്തിയതിൽ പെടുന്നു. സ്ഥലത്തുനിന്ന് പ്രതി പറഞ്ഞ തെളിവുകളും കണ്ടെത്തി. ആഴമുള്ള കുഴിയിൽ നിന്നാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇലന്തൂരിലെ ഇരട്ട നരബലിയിയിലെ പ്രതി മുഹമ്മദ് ഷാഫി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ട്. കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദക്ഷിണ മേഖലാ ഡി.ഐ.ജി നിശാന്തിനി ഐ.പി.എസ് അറിയിച്ചു. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും നിശാന്തിനി പറഞ്ഞു.   പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കൊച്ചിയിൽ കോടതിയിൽ ഹാജരാക്കും .ഇലന്തൂരിലെ ഭഗവൽ സിംഗിൻ്റെ വീട്ടുപറമ്പിൽ നിന്നും വീണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും ഡിഐജി അറിയിച്ചു.നാല് കുഴികളിലായാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്.ഇലന്തൂരിൽ എത്തിച്ച രാത്രി…

Read More

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളില്‍ പരിശോധന : നിയമലംഘനങ്ങള്‍ കണ്ടെത്തി

പത്തനംതിട്ട : കോഴഞ്ചേരിയിലെ മൂന്നു സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട്, മെറ്റേണിറ്റി ബനഫിറ്റ് ആക്ട് തുടങ്ങിയവ പ്രകാരമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കാതിരിക്കുക, രജിസ്റ്ററുകളും റെക്കോര്‍ഡുകളും സൂക്ഷിക്കാതിരിക്കുക, അവധി ശമ്പളം നല്‍കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ എ.വില്‍സണ്‍ അറിയിച്ചു. പരിശോധനയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ എം.എസ് സുരേഷ്, ജി. സുരേഷ്, പി.ജി ബിജു, ആര്‍.ഗീത, ടി.കെ.രേഖ തുടങ്ങിയവര്‍ പങ്കെടുത്തു

Read More