പത്തനംതിട്ട ജില്ലയില്‍ ഇന്ന് നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും വന്നതും, രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, ഒരാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചയാളുമാണ്. വിദേശത്തുനിന്ന് വന്നയാള്‍ 1) ഷാര്‍ജയില്‍ നിന്നും എത്തിയ നിരണം സ്വദേശി (39) മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 2) ലഡാക്കില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (34) 3) ഹിമാചല്‍പ്രദേശില്‍ നിന്നും എത്തിയ പരുമല സ്വദേശി (40) സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചയാള്‍ 4) പെരുന്തുരുത്തി സ്വദേശി (52). ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി. ജില്ലയില്‍ ഇതുവരെ ആകെ 1804 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 837 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 44 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1586…

Read More