കോവിഡ് 19: റേഷന്‍ കടകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

  കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയായ റേഷന്‍ കടകള്‍, സപ്ലൈകോ മുതലായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. റേഷന്‍ കടകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ : റേഷന്‍ കടകള്‍, സപ്ലൈകോ എന്നിവിടങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. റേഷന്‍ കടകള്‍, സപ്ലൈകോ എന്നിവിടങ്ങളില്‍ സാധനം വാങ്ങാന്‍ എത്തുന്നവര്‍ കൈകള്‍ ശുചിയാക്കുന്നുണ്ടെന്നും കൃത്യമായി മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്നും ലൈസന്‍സി അല്ലെങ്കില്‍ ജീവനക്കാരന്‍ ഉറപ്പുവരുത്തണം. മാസ്‌ക് ശരിയായ വിധത്തില്‍ ധരിക്കാതെ എത്തുന്നവരെ ഒരു കാരണവശാലും കടയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുമ്പോള്‍ ഓരോ ഉപഭോക്താവിന്റെയും കൈവിരലടയാളം പതിപ്പിക്കുന്നതിനു മുന്‍പ് കൈവിരല്‍ ഹാന്‍ഡ് സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണം. ഹാന്‍ഡ് സാനിറ്റെസര്‍ ഉപയോഗിച്ചു 10 സെക്കന്റ് കഴിഞ്ഞതിനു ശേഷം…

Read More