കോന്നിയില്‍ നീളുന്ന ഗതാഗതക്കുരുക്ക് :അശാസ്ത്രീയ വാഹന നിയന്ത്രണം

  konnivartha.com:കോന്നിയില്‍ നിത്യവും ഗതാഗത കുരുക്ക് . ഇന്നും നീണ്ട വാഹന നിര . ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ കഴിവ് ഉള്ളവരെ നിയമിക്കണം എന്ന് വാഹന ഡ്രൈവര്‍മാര്‍ പറയുന്നു . കഴിഞ്ഞ ഏതാനും ദിവസമായി കോന്നിയില്‍ ട്രാഫിക്ക് സംവിധാനം ആകെ അവതാളത്തില്‍ ആണ് . പത്തനംതിട്ട ജില്ലയില്‍ ട്രാഫിക്ക് സിഗ്നല്‍ ലൈറ്റ് ഇല്ലാത്ത ഏക സ്ഥലവും വണ്‍വേ ഇല്ലാത്ത സ്ഥലവും കോന്നിയാണ് . ശബരിമല തീര്‍ഥാടകരുടെ വാഹനം കൂടി ഇത് വഴിയാണ് കൂടുതലും കടന്നു വരുന്നത് എങ്കിലും പരിചയം ഇല്ലാത്ത ആളുകളെ ആണ് ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ താല്‍ക്കാലികമായി നിയമിച്ചത് . ശബരിമല തീര്‍ഥാടന കാലത്ത് രണ്ടു മാസം പോലീസ് താല്‍ക്കാലിക ആളുകളെ നിയമിക്കും . ഇവര്‍ക്ക് മുന്‍ പരിചയം ഇല്ലാത്തതിനാല്‍ ആണ് കോന്നിയില്‍ നീണ്ട ഗതാഗതകുരുക്ക് ഉണ്ടാകുന്നത് എന്ന് ഡ്രൈവര്‍മാര്‍ പറയുന്നു . ട്രാഫിക്ക് സ്ഥലം മുതല്‍ ചൈനാമുക്ക്…

Read More

ചുക്ക് കാപ്പി വിതരണം ആരംഭിച്ച് കോന്നി ടൗൺ മുസ്ലിം ജമാഅത്ത്

  konnivartha.com: ശബരിമല തീർഥാടകർക്ക് ചുക്ക് കാപ്പി വിതരണം ആരംഭിച്ച് കോന്നി ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റി.കോന്നി സെൻട്രൽ ജംങ്ഷനിലെ പോലീസ് എയിഡ് പോസ്റ്റിനോട് ചേർന്നാണ് ഇതിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്. ജമാഅത്ത് സെക്രട്ടറി കാസിം കോന്നി വിതരണം ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി ഫത്തഹ് പങ്കെടുത്തു.

Read More

കോന്നി കെ എസ് ആര്‍ ടി സി മെഡിക്കൽ കോളേജ് സർവീസ് ഇന്ന് രാവിലെ മുടങ്ങി

  konnivartha.com: കോന്നി കെ എസ് ആര്‍ ടി സി യിൽ നിന്നുംരാവിലെ 07.40 ന് സ്ഥിരമായി സര്‍വീസ് നടത്തുന്ന കോന്നി മെഡിക്കൽ കോളേജ് സർവീസ് ഇന്ന് മുടങ്ങി . കണ്ടക്ടർ ഇല്ലാത്ത കാരണത്താൽ ആണ് മുടങ്ങിയത് എന്ന് അറിയുന്നു .കോന്നി മെഡിക്കല്‍ കോളേജ് എന്ന് ബോർഡ് വച്ചു 20 ഓളം മെഡിക്കൽ കോളേജിലെ ജീവനക്കാരും രോഗികളും കയറി ഇരുന്ന ബസ് കണ്ടക്ടർ ഇല്ല എന്ന കാരണത്താൽ മറ്റു ഡ്യൂട്ടി നിർവഹിച്ച കണ്ടക്ടർ ക്യാൻസൽ ചെയ്തു എന്നാണ് അറിയാന്‍ കഴിയുന്നത്‌ . യാത്രക്കാർ പരാതി കെ എസ് ആര്‍ ടി സി കണ്‍ട്രോള്‍ റൂമിൽ വിളിച്ചറിയിച്ചു . ഈ ബസിന്‍റെ പത്തനംതിട്ടയിൽ നിന്നും കടമ്മനിട്ട വഴി തിരുവല്ലക്കും ഉള്ള സര്‍വീസ് റദാക്കി.രാവിലെ 9.45 ന് ഒരു കണ്ടക്ടറെ അടിയന്തിരമായി സര്‍വീസിനു നിയോഗിച്ച് കോന്നി നിന്നും ചില യാത്രക്കാരെ…

Read More

കോന്നി ഡ്രഗ്സ് കൺട്രോൾ ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികകൾ സൃഷ്ടിച്ചു

  konnivartha.com:കോന്നി ഡ്രഗ്സ് കൺട്രോൾ ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികകൾ സൃഷ്ടിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.ബുധനാഴ്ച ചേർന്ന മന്ത്രി സഭ യോഗമാണ് തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകിയത്.ഗവ. ഡ്രഗ് അനാലിസിസ്റ് ഗ്രേഡ് -l,ഗ്രേഡ് -ll, ഗ്രേഡ് -lll, മിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെയാണ് 14 തസ്തികകൾ സൃഷ്ടിച്ചത്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് കോന്നിയില്‍ പ്രവർത്തിക്കുന്നത്. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പൂർണ തോതിൽ പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വര്‍ദ്ധിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് കോന്നിയിൽ ലാബ് സ്‌ഥാപിച്ചത്.…

Read More

രാജേഷിന്‍റെ (46) സംസ്ക്കാരം ഇന്ന് (ഡിസംബര്‍ 3 )ഉച്ചയ്ക്ക് 2 ന് നടക്കും

  ബഹറിനിൽ വെച്ച് അന്തരിച്ച കോന്നി ചെങ്ങറ വെള്ളിയറ വീട്ടിൽ പരേതനായ വി.എൻ.സുകുമാരന്റെയും (പൊതുമരാമത്ത് സൂപ്രണ്ട്) കെ.കുഞ്ഞുലക്ഷ്മിയമ്മയുടെയും മകൻ രാജേഷിന്‍റെ (46) സംസ്ക്കാരം ഇന്ന് (ഡിസംബര്‍ 3 )ചൊവ്വാഴ്ച 2 ന് ചെങ്ങറയിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ആശ. മകൾ: അയന (വിദ്യാർഥിനി കാർമൽ പബ്ലിക്ക് സ്‌കൂൾ പയ്യനാമൺ). സഹോദരൻ: മനോജ് സുകുമാരൻ (കേരള കൗമുദി ലേഖകൻ).

Read More

കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്ത് :രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു

  കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. അനിൽ കുമാർ, ജയദേവ് എന്നിവർക്കെതിരെയാണ് കേസ്. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നാണ് കേസ്. വകുപ്പ് തല വിജിലൻസ് അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അരി കടത്തിയ ലോറി ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. അനിൽ കുമാറിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ജയദേവിനെ സ്ഥലം മാറ്റുകയും ചെയ്തു

Read More

കോന്നി പഞ്ചായത്ത് കേരളോത്സവം ഡിസംബർ 12, 13 തീയതികളിൽ

  konnivartha.com: കേരളസംസ്ഥാന യുവജനക്ഷേമബോർഡിൻറേയും കോന്നി ഗ്രാമപഞ്ചായത്തിൻറേയും ആഭിമുഖ്യത്തിൽ 2024 കേരളോത്സവം ഡിസംബർ 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു . ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ ഓരോ ഇനത്തിലും പ്രത്യേക അപേക്ഷകൾ ഓൺലൈനായി https://keralotsavam.com എന്ന വെബ്സൈറ്റിൽ 06-12-2024 വെള്ളി വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. നിബന്ധനകൾ · കലാമത്സരങ്ങളിൽ ഒരാൾക്ക് ‘ 4 ‘ വ്യക്തിഗത ഇനങ്ങളിലും ‘ 3 ‘ ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ പങ്കെടുക്കുവാൻ അർഹതയുള്ളൂ   · അത്‍ലറ്റിക്‌സ് ഇനങ്ങളിൽ ഒരാൾക്ക് പരമാവധി ‘ 3 ’ ഇനങ്ങളിലും കൂടാതെ റിലേയിലും പങ്കെടുക്കാവുന്നതാണ് . ഗെയിംസ് മത്സരങ്ങളിൽ ഒരാൾക്ക് പരാമാവധി ‘ 4 ’ ഇനങ്ങളിൽ മാത്രമേ മത്സരിക്കാൻ…

Read More

ഇളകൊള്ളൂർ ഉപതെരഞ്ഞെടുപ്പ് : ജോളി ഡാനിയേൽ യു ഡി എഫ് സ്ഥാനാർത്ഥി

  konnivartha.com:  കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജോളി ഡാനിയേൽ വലിയപറമ്പിലിനെ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ പ്രഖ്യാപിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ 13 -ാം വാര്‍ഡ് (ഇളകൊള്ളൂര്‍), പന്തളം ബ്ലോക്ക് പഞ്ചായത്തിലെ 12-ാം വാര്‍ഡ് (വല്ലന), നിരണം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് (കിഴക്കുംമുറി), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (ഇരുമ്പുകുഴി), അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് (പുളിഞ്ചാണി) എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.നാമനിർദേശ പത്രിക സമര്‍പ്പണം  നവംബർ 22 ന് നടക്കും . സൂക്ഷ്മ പരിശോധന നവംബർ 23 ന് ആണ് . പത്രിക പിൻവലിക്കാനുള്ള അവസാന തീയതിനവംബർ 25. വോട്ടെടുപ്പ്ഡിസംബർ 10 നും വോട്ടെണ്ണൽ ഡിസംബർ 11 നും നടക്കും

Read More

ഈ പൊന്നുമോള്‍ക്ക് ചികിത്സാ സഹായം ആവശ്യമാണ്‌ :നമ്മള്‍ സഹായിക്കണം

  പത്തനംതിട്ട ജില്ലയിലെ പ്രമാടം പഞ്ചായത്തിൽ പുളിമുക്ക് തുഷാരഭവനിൽ അശോകുമാറിന്‍റെ മകൾ വൃന്ദ എം അശോകന് സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂർവ രോഗത്തിന്‍റെ ചികിത്സയ്ക്കായി 30 ലക്ഷം രൂപ ആവശ്യമാണ്‌ . കുട്ടിയുടെ അമ്മ മീനുവും ഈ രോഗം കാരണം ചികിത്സയിലാണ് .രോഗബാധിതരായ ഭാര്യയും മകളുമായി വാടകവീട്ടിൽ കഴിയുന്ന അശോക് കുമാറിന് ജോലിക്ക് പോകാൻ പോലും നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഇത്രയും തുക കണ്ടെത്തുവാൻ കുടുംബത്തിന് നിവൃത്തിയില്ല . ഈ സാഹചര്യത്തില്‍ കോന്നി എംഎൽഎ ഉൾപ്പെടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് വൃന്ദ ചികിത്സാ സഹായനിധി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു . ഈ മാസം 27ആം തീയതി കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കും .വൃന്ദ ചികിത്സാ സഹായനിധിയിലേക്ക് സഹായം ആവശ്യം ആണെന്ന് ബന്ധപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു . വൃന്ദ…

Read More

വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ : പത്തനംതിട്ട ജില്ലയില്‍ കോന്നി, റാന്നി

  konnivartha.com: വന്യമൃഗശല്യം രൂക്ഷമായ മേഖലകളായി കേരളത്തിലാകെ 12 ഭൂപ്രദേശങ്ങൾ (ലാൻഡ്സ്കെയ്പ്) കണ്ടെത്തി.പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ഡിവിഷനുകളിലെ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി . വനംവകുപ്പ് നടത്തിയ പഠനത്തില്‍ ആണ് 12 ഭൂപ്രദേശങ്ങൾ ഉള്‍പ്പെട്ടത് . വന്യമൃഗശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് നേതൃത്വത്തില്‍ സംസ്ഥാനതല കർമപദ്ധതി നടപ്പിലാക്കുന്നന്‍റെ ഭാഗമായി പ്രാഥമിക രൂപരേഖ തയാര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി സംസ്ഥാന തലത്തില്‍ പഠനം നടന്നു . റാന്നി, കോന്നി, മൂന്നാർ, വയനാട്, ആറളം, നിലമ്പൂർ, കാസർകോട്, മണ്ണാർക്കാട്, പാലക്കാട്, വാഴച്ചാൽ, ചാലക്കുടി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ ആണ് വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ.12 പ്രദേശങ്ങളിലും വന്യജീവി സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളും കണ്ടെത്തി .മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷം സംസ്ഥാനതല കർമപദ്ധതി രൂപീകരിക്കും .പ്രൈമറി റെസ്പോൺസ് ടീമുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും ഉണ്ടാകും . നിരന്തരം ശല്യം ചെയ്യുന്ന കാട്ടാന ,കാട്ടുപന്നി ,പുലി…

Read More