konnivartha.com : കോന്നി നിയോജകമണ്ഡലത്തിലെ 17 റോഡുകൾക്ക് 2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. റോഡുകളുടെ പേരും തുകയും. തേവുപാറ- തടത്തില്‍ പടി റോഡ് നിര്‍മ്മാണം- 4.8 വട്ടക്കാവ് കുരിശുംമൂട്- പന്നിക്കണ്ടം പരമവിലാസം പടി ഞക്കുകാവ്- ഞക്കുകാവ് പതാലില്പടി റോഡ് നിര്‍മ്മാണ -17.26 തേക്കുതോട്- ഏഴാംതല റോഡ് നിര്‍മ്മാണം – 2.643 ഇലവുംതാനം പടി അര്ത്ഥനാല് പടി റോഡ് നിര്‍മ്മാണം -5.2 കാവിന്റെയ്യത്ത്- പോസ്റ്റ് ഓഫീസ് പടി റോഡ് 10 ലക്ഷം ഷാപ്പ് പടി ഉതിൻകാട്ടിൽ പടി റോഡ് 10 ലക്ഷം പുതുപ്പറമ്പിൽ പടി ചേറാടി നീളാത്തിപ്പടി റോഡ് 10 ലക്ഷം മൈലപ്ര വലിയന്തി റോഡ് 10 ലക്ഷം വാഴവിള ഗാന്ധി സ്മാരക കോളനി റോഡ് 10 ലക്ഷം പത്തലുകുത്തി കണ്ണൻ മല റോഡ് 10 ലക്ഷം…
Read Moreടാഗ്: konni
മഴക്കാലപൂർവ്വ ശുചീകരണം:കോന്നി അരുവാപ്പുലത്ത് ആലോചനാ യോഗം നടന്നു
konnivartha.com: മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിന്റെ തുടർച്ചയായി അരുവാപ്പുലം വാർഡ്തല ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ആലോചനായോഗം നടന്നു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷതവഹിച്ചു. വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ, 100% വാതിൽപ്പടി ശേഖരണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ, ഖര-ദ്രവ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തലങ്ങളിൽ ഗ്യാപ് അനാലിസിസ് എന്നിവ നടത്തി ഫെസിലിറ്റീസ് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതോടൊപ്പം വീട്, സ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവ ശുചീകരിക്കുന്ന നടപടികൾ എല്ലാ വർഷത്തേയും പോലെ തന്നെ ഈ വർഷവും സമയബന്ധിതമായി നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.പൊതുജനപങ്കാളിത്തം പ്രവർത്തനങ്ങളിൽ ഉറപ്പ് വരുത്തുവാൻ പ്രചരണ പരിപാടികൾ ഏറ്റെടുക്കുന്നതിനും എല്ലാ വാര്‍ഡിലേയും വാര്‍ഡുതല ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി കുടുംബശ്രീ, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്, റെസിഡൻസ് അസോസിയേഷൻ തുടങ്ങി സന്നദ്ധ സംഘടനകളുടെ…
Read Moreകോന്നി മുതുപേഴുങ്കൽ സ്വദേശി സന്തോഷി(48)ന് ശിക്ഷ
konnivartha.com:പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 8 ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് 1 കോടതി. 2021 നവംബർ 5 ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റേതാണ് വിധി. 2021 മാർച്ച് ഒന്നുമുതൽ പല ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ വച്ച് പ്രതി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും രജിസ്റ്റർ ചെയ്ത കേസിൽ കോന്നി മുതുപേഴുങ്കൽ സ്വദേശി സന്തോഷി(48)നെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ . ജെയ്സൺ മാത്യുവും പിന്നീട് സ്മിത പി ജോണും കോടതിയിൽ ഹാജരായി. എ എസ് ഐ ആൻസി കോടതി നടപടികളിൽ പങ്കാളിയായി. കേസ് രജിസ്റ്റർ ചെയ്തത് എസ് ഐ വി എസ് കിരണും, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ…
Read Moreകോന്നി :ലേബര്‍ ഓഫീസ് ഇല്ലാത്ത ജില്ലയിലെ ഏക താലൂക്ക്
konnivartha.com: കോന്നി ആസ്ഥാനമായി താലൂക്ക് രൂപീകൃതമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലേബര്‍ ഓഫീസ് തുടങ്ങിയില്ല . ജില്ലയിലെ മറ്റു താലൂക്ക് ആസ്ഥാനങ്ങളില്‍ ഓഫീസ് ഉണ്ട് എങ്കിലും ഏറ്റവും കൂടുതല്‍ ചുമട്ടു തൊഴിലാളികള്‍ ഉള്ള കോന്നിയില്‍ ലേബര്‍ ഓഫീസ് തുടങ്ങുവാന്‍ വൈകുന്നു . ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാറ /ക്രഷര്‍, തോട്ടം ,ചുമട്ടു വിഭാഗം ജോലിക്കാര്‍ ഉള്ളത് കോന്നി മേഖലയില്‍ ആണ് . പത്തനംതിട്ട ,കൊല്ലം ജില്ലകളില്‍ ഉള്ള കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ ഉള്‍ക്കൊള്ളുന്ന പാടം ,വെള്ളം തെറ്റി മേഖലയില്‍ ഉള്ളവര്‍ അടൂര്‍ ലേബര്‍ ഓഫീസിനു കീഴില്‍ ആണ് ഇപ്പോള്‍ ഉള്ളത് . തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ കാലതാമസം നേരിടുന്നു . കോന്നി ആസ്ഥാനമായി ലേബര്‍ ഓഫീസ് തുടങ്ങുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടില്ല . കോന്നി താലൂക്ക് ആസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്…
Read Moreകോന്നിയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിവീഴും:’ക്യാമറകെണി’ ഒരുക്കി പഞ്ചായത്ത്
konnivartha.com: എത്രപറഞ്ഞിട്ടും കേള്‍ക്കാത്ത, മാലിന്യമെറിയല്‍ ശീലമാക്കിയവര്‍ കോന്നിയിലുണ്ടെങ്കില്‍ ഇനി സൂക്ഷിക്കണം. നിയമലംഘനം ‘മിഴിവോടെ’ തെളിവാക്കാന്‍ ഇവിടെയെല്ലാമുണ്ട് ക്യാമറകള്‍! ശുചിത്വപാലനം സമ്പൂര്‍ണമാക്കി നാലാളെ അറിയിക്കാനും പ്രചോദനമേകാനും തുടങ്ങുമ്പോഴൊക്കെ മാലിന്യവുമായി വിരുതന്മാര് എത്തുന്നുവെന്ന് കണ്ടതോടെയാണ് പഞ്ചായത്ത് ഭരണസമിതി സി.സി.ടി.വി എന്ന ‘ആയുധം’ പ്രയോഗിക്കാന്‍ തീരുമാനിച്ചത്. തീരുമാനം കാലതാമസംകൂടാതെ നടപ്പിലാക്കുന്നതാണ് ഇപ്പോള്‍ കാണാനാകുക. മാലിന്യസംസ്കരണം മികവുറ്റരീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമറകള്‍ കോന്നിയുടെ മുക്കിലും മൂലയിലേക്കുമെത്തിയത്. 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ആകെ 35 ക്യാമറകള്‍. വാഹനങ്ങളുടെ നമ്പര്‍പ്ലെയ്റ്റ് തിരിച്ചറിയാന്‍ കഴിയുംവിധമുള്ള ആധുനിക ക്യാമറകളാണ് എല്ലാം. പഞ്ചായത്ത് കെട്ടിടത്തില്‍ പ്രസിഡന്റിന്റെ ഓഫീസ് മുറിയില്‍ നിന്നാണ് ക്യാമറകളുടെ നിയന്ത്രണം. പഞ്ചായത്ത് സെക്രട്ടറി ടി കെ ദീപു ഉള്‍പ്പെടുന്ന സബ് കമ്മിറ്റിക്കാണ് ചുമതല. ഇവിടെയിരുന്നു വീക്ഷിച്ചാല്‍ മാലിന്യമെറിയലിന്റെ തോതളക്കാം, ആളെയും പിടികൂടാം, നടപടിയുമെടുക്കാം. കെ എസ്…
Read Moreഓടിക്കോ .. കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് ഒറ്റയാന് കാട്ടു പോത്ത് ഇറങ്ങി
konnivartha.com: ഒരാഴ്ചയായി ഒറ്റയാന് കാട്ടു പോത്ത് വിഹരിക്കുന്ന ഇടമായി കോന്നി മെഡിക്കല്‍ കോളേജ് പരിസരം മാറി . സന്ധ്യ കഴിഞ്ഞാല്‍ ഒറ്റയാന് കാട്ടു പോത്തിന്റെ വിഹാര കേന്ദ്രമാണ് കോന്നി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന നെടുമ്പാറ മേഖല . കഴിഞ്ഞ ഒരാഴ്ചയായി ഈ കാട്ടു പോത്ത് രാത്രിയാമങ്ങളില്‍ തീറ്റ തേടി എത്തുന്നു . അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം വനപാലകര്‍ പകല്‍ എത്തി . രാത്രിയില്‍ ഇറങ്ങുന്ന ഈ കാട്ടു പോത്ത് മൂലം ജനങ്ങള്‍ ഭീതിയില്‍ ആണ് . വലിയ ഒറ്റയാന് കാട്ടു പോത്ത് പാഞ്ഞാല്‍ ആള്‍നാശം ഉറപ്പാണ് . കഴിഞ്ഞ ദിവസങ്ങളില്‍ നെടുമ്പാറയില്‍ വീടിന് പുറകില്‍ ആണ് വാഹനത്തില്‍ എത്തിയവര്‍ ഈ കാട്ടു പോത്തിനെ കണ്ടത് .പിറ്റേന്നു രാത്രി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള പ്രധാന റോഡില്‍ ആണ് ഇവന് എത്തിയത് . ഇന്ന് രാത്രി റോഡിലൂടെ…
Read Moreകോന്നി :മലകളുടെ സംഗമ ഭൂമിക:ഇത് പാപ്പിനി കോട്ട
konnivartha.com: കോന്നി കല്ലേലി വയക്കരയിൽ നിന്നും വയക്കര പാലത്തിൽ നിന്നും ഒരേക്കറിൽ നിന്നുമൊക്കെ വടക്കായോ – വടക്ക് കിഴക്ക് ദിശയിലോ ദൃശ്യമാകുന്ന ഉയർന്ന മല പാപ്പിനി കോട്ടയാണ്. അച്ചൻകോവിലാറിന് വടക്ക് ദിശയിലായി സ്ഥിതിചെയ്യുന്ന പാപ്പിനിയുടെ ഏറ്റവും കൂടിയ ഉയരം 395 മീറ്ററാണ്. പാപ്പിനിയിൽ നിന്നും പ്രവഹിക്കുന്ന നീർചാലുകൾ കൊക്കാത്തോട്, നടുവത്തുമൂഴി എന്നീ തോടുകൾക്ക് ജലം പ്രദാനം ചെയ്യുന്നു എന്ന് ചരിത്ര ഗവേഷകന് അരുണ്‍ ശശി സാക്ഷ്യപ്പെടുത്തുന്നു . പാപ്പിനി കോട്ടയുടെ തെക്ക് കിഴക്കായാണ് കാട്ടാത്തിപ്പാറ സ്ഥിതിചെയ്യുന്നത്. കൊക്കാത്തോടിന് ജലം പ്രദാനം ചെയ്യുന്ന പാപ്പിനി ഉപ നീർത്തടത്തിന്റെ വിസ്തൃതി 9.6035 ച.കി.മി.യാണ്. ഇഞ്ചചപ്പാത്തിന് വടക്ക് കിഴക്കായി ഈ ഉപനീർത്തടം വ്യാപിച്ചു കിടക്കുന്നു. ഈ ഉപ നീർത്തടത്തിൻറെ വടക്ക് ദിശയിൽ നിന്നുള്ള നീർച്ചാലുകൾ നടുവത്തുമൂഴി തോട്ടിലേക്ക് ജലമെത്തിക്കുന്നു. നടുവത്തുമൂഴി തോടിന് വടക്ക് കിഴക്കായി വ്യാപിച്ചു കിടക്കുന്ന നടുവത്തുമൂഴി- പാപ്പിനി…
Read Moreകോന്നി അരുവാപ്പുലത്ത് കാട്ടു പന്നി ഇടിച്ചു:ബൈക്ക് യാത്രികനായ യുവാവിനു ഗുരുതര പരിക്ക്
konnivartha.com: കോന്നി അരുവാപ്പുലം തേക്ക് തോട്ടം ഭാഗത്ത് വെച്ചു ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ കാട്ടു പന്നി ആക്രമിച്ചു . ഗുരുതര പരിക്ക് പറ്റിയ കോന്നി എലിയറക്കല്‍ ഉള്ള പൂക്കടയിലെ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പൂക്കളുമായി ബൈക്കില്‍ അരുവാപ്പുലം ക്ഷേത്രത്തിലേക്ക് വന്ന യുവാവ് സഞ്ചരിച്ച ബൈക്കിലേക്ക് കാട്ടു പന്നി ഇടിച്ചു .ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു .തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ യുവാവിനെ ഇതുവഴി വന്ന പിക്ക് അപ്പ് വാഹനത്തില്‍ ആണ് ആശുപതിയിലേക്ക് കൊണ്ട് പോയത് . വന്യ മൃഗ ശല്യം രൂക്ഷമായ പ്രദേശമാണ് അരുവാപ്പുലം
Read Moreസി പി ഐ എം കോന്നി ഏരിയാ കാൽനട സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി
konnivartha.com: സി പി ഐ എം കോന്നി ഏരിയാ കാൽനട സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി.കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ 25 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി പത്തനംതിട്ട പോസ്റ്റോഫീസ് പടിക്കൽ നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ പ്രചാരണാർഥം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 18 മുതൽ 23 വരെ നടത്തുന്ന കാൽനട പ്രചാരണ ജാഥയ്ക്ക് കല്ലേലിയിൽ ആവേശകരമായ തുടക്കമായി. കല്ലേലിത്തോട്ടം ജംങ്ഷഷനിൽ ജില്ലാ സെക്രട്ടറി രാജുഏബ്രഹാം ജാഥാ ക്യാപ്റ്റൻ പി.ജെ.അജയകുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാർ അധ്യക്ഷനായി. ജാഥാ മാനേജർ എം.എസ് ഗോപിനാഥൻ, ജാഥാ അംഗങ്ങളായ പി.എസ്.കൃഷ്ണകുമാർ ,സി.സുമേഷ്, തുളസീമണിയമ്മ, ദീദുബാലൻ എന്നിവർ സംസാരിച്ചു. റെജി ജോർജ് സ്വാഗതവും, ഗ്രാമ പഞ്ചായത്തംഗം സിന്ധു നന്ദിയും പറഞ്ഞു.…
Read Moreകോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി
മഹാത്മാ പുരസ്കാരം ഓമല്ലൂര്‍ പഞ്ചായത്തിന് konnivartha.com: പത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്. ഭരണ, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകള്‍ക്കാണ് സ്വരാജ് ട്രോഫി നല്‍കുന്നത്. പന്തളം തെക്കേകര ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള മഹാത്മാ പുരസ്കാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലഭിക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് പുരസ്കാരം കിട്ടിയത്. തൊഴിലുറപ്പ് പ്രവര്‍ത്തകരില്‍ 70 ശതമാനത്തിന് മുകളില്‍ 100 ദിവസം പൂര്‍ത്തീകരിച്ചു. ശരാശരി തൊഴില്‍ ദിനം 83 ന് മുകളില്‍ ആണ്. പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ഉറപ്പ് വരുത്തി . ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കി.…
Read More